Quantcast

ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം

പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പം ശാന്തിബസാര്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Updated:

    2021-05-10 12:24:12.0

Published:

10 May 2021 5:41 PM IST

ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
X

ത്രിപുരയില്‍ സി.പി.എം പി.ബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പം ശാന്തിബസാര്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം. വടികളും കല്ലുകളും ഉപയോഗിച്ച് മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കാനടുക്കുന്നത് വീഡിയോയില്‍ കാണാം. പൊലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

TAGS :

Next Story