Quantcast

ചർച്ചക്ക് തയ്യാറല്ലെന്ന് കേന്ദ്രം; സമരം ശക്തിപ്പെടുത്തുമെന്ന് കർഷകർ

മാസം 26 ന് രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും

MediaOne Logo

Web Desk

  • Published:

    23 May 2021 4:44 AM GMT

ചർച്ചക്ക് തയ്യാറല്ലെന്ന് കേന്ദ്രം; സമരം ശക്തിപ്പെടുത്തുമെന്ന് കർഷകർ
X

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാർഷിക നയത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം തുടരുന്ന കർഷകരോട് മുഖം തിരിച്ച് കേന്ദ്രം. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷക സംഘടനകളുടെ അഭ്യർത്ഥന സര്‍ക്കാര്‍ തള്ളി.

കോവിഡ് പശ്ചാത്തലത്തെ തുടർന്ന് പ്രതീകാത്മകമായാണ് കർഷകർ ഇപ്പോൾ സമരം നടത്തുന്നത്. അതേസമയം സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സമരം തുടരുന്ന കര്‍ഷകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചര്‍ച്ചക്ക് തയ്യാറാകാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യമാണ് ഇപ്പോൾ കേന്ദ്രം തള്ളിയിരിക്കുന്നത്.

പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച സാധ്യമാക്കണം എന്നതായിരുന്നു സംയുക്ത മോര്‍ച്ചയുടെ ആവശ്യം. എന്നാൽ ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശം കര്‍ഷകര്‍ മുന്നോട്ട് വച്ചതിന് ശേഷമെ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കേന്ദ്രത്തിന്റെ നയം വ്യക്തമാക്കി.

വിവാദ കർഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കേന്ദ്ര സര്‍ക്കാരുമായി നടന്ന പതിനൊന്ന് വട്ട ചര്‍ച്ചയും തീരുമാനമാകത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

ഡല്‍ഹിയുടെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതുവരെയായി 470ലേറെ പേര്‍ ഇവിടെ മരിച്ചു വീണതായി കിസാന്‍ മോര്‍ച്ച പറയുന്നു. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതനുസരിച്ച് ഈ മാസം 26 ന് രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും.

TAGS :

Next Story