Quantcast

വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട: ഓക്സിജന്‍ വിതരണം കര്‍ശനമാക്കി കേന്ദ്രം

രാജ്യത്ത് പ്രതിദിന കോവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു

MediaOne Logo

Web Desk

  • Updated:

    2021-04-26 05:33:00.0

Published:

26 April 2021 5:29 AM GMT

വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട: ഓക്സിജന്‍ വിതരണം കര്‍ശനമാക്കി കേന്ദ്രം
X

ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ ഓക്സിജൻ വിതരണം പാടില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.

ഓക്സിജൻ നിർമാണ യൂണിറ്റുകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം ആവശ്യപ്പെട്ടു. ഉത്പാദിപ്പിക്കുന്നവ സർക്കാരിന് ലഭ്യമാണം. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം നിർത്തിവെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

നേരത്തെ, ഒൻപത് വ്യവസായ മേഖലകളിലേക്ക് ഒഴികെ ഓക്സിജൻ വിതരണം പാടില്ലെന്നായിരുന്നു സർക്കാരിന്റെ നിർദേശം. എന്നാൽ ഇത് തിരുത്തിയ ആഭ്യന്തരമന്ത്രാലയം, വ്യാവസായിക ആവശ്യങ്ങൾക്ക് ഒന്നിനും തന്നെ വിതരണം തുടരേണ്ടതില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

അതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. അതിന് പുറമെ, രോ​ഗമുക്തി നിരക്കിൽ ഇടിവ് രേഖപ്പെടുത്തി. 83.05 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്.

TAGS :

Next Story