ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി കേന്ദ്രം
നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയിൽ ഹരജി നല്‍കിയിട്ടുണ്ട്

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ച ചട്ടം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയിൽ ഓഫിസർ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാൽ 36 മണിക്കൂറിനുള്ളിൽ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ മീഡിയയെയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്നത്. എന്നാൽ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയിൽ പോയിട്ടുണ്ട്.
ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൽ, സാമൂഹികമാധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബല കമ്പനികളോട് തത് സ്ഥിതി റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

