കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
ഒരു മാസം മുമ്പു നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റു ചെയ്തതിനെ തുടർന്നാണ് പുറത്തു വന്നത്.

കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ഭോപ്പാലിലെ സർക്കാർ ആശുപത്രിയില്‍ വച്ചാണ് 43കാരി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ സന്തോഷ് അഹിർവാർ എന്ന 40കാരനെയാണ് നിഷാദ്പുര പൊലീസ് അറസ്റ്റു ചെയ്തത്.
ഒരു മാസം മുമ്പു നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റു ചെയ്തതിനെ തുടർന്നാണ് പുറത്തു വന്നത്. ഏപ്രിൽ ആറിനായിരുന്നു കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ ആശുപത്രിയില്‍ അറ്റന്‍ററായിരുന്ന സന്തോഷ് അഹിർവാർ പീഡിപ്പിച്ചത്. ഇതിനു പിന്നാലെ സ്ത്രീയുടെ ആരോഗ്യനില മോശമാവുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അന്നു രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ അവർ മരണപ്പെട്ടു.
ഡോക്ടറോട് പീഡനവിവരം സ്ത്രീ പങ്കുവെച്ചിരുന്നു. ഡോക്ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് നിഷാദ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയുടെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

