Quantcast

രാംദേവിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം; കരിദിനം ആചരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു

MediaOne Logo

ijas

  • Updated:

    2021-06-01 13:27:22.0

Published:

1 Jun 2021 1:25 PM GMT

രാംദേവിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം; കരിദിനം ആചരിച്ചു
X

അലോപ്പതി ചികിത്സക്കെതിരായ യോഗഗുരു ബാബാ രാംദേവിന്‍റെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം. കരിദിനം ആചരിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍(ഫോര്‍ഡ) കരിദിനം ആചരിച്ചത്. അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും ഫോര്‍ഡ പറഞ്ഞു. രാംദേവ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതെ സമയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലീസിനെ സമീപിച്ചു. പകര്‍ച്ചവ്യാധി നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഐ.എം.എയുടെ അഞ്ച് സംസ്ഥാന ഘടകങ്ങള്‍ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു.

അലോപ്പതി ചികിത്സ നൂറ് ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സിന്‍ എടുക്കില്ലെന്നാണ് രാംദേവ് പറഞ്ഞത്. പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് പ്രതിരോധ കുത്തിവെപ്പിന്‍റെ ആവശ്യമില്ലെന്നും രാംദേവ് പറഞ്ഞു.

TAGS :

Next Story