Quantcast

തിഹാര്‍ ജയിലില്‍ കഴിയുന്ന ഉമർ ഖാലിദ് കോവിഡ് മുക്തനായി

ഉമറിനെ തടവറയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    13 May 2021 6:31 AM GMT

തിഹാര്‍ ജയിലില്‍ കഴിയുന്ന ഉമർ ഖാലിദ് കോവിഡ് മുക്തനായി
X

ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ നേതാവ്​ ഉമർ ഖാലിദ് കോവിഡ് മുക്തനായി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ തീഹാര്‍ ജയിലില്‍ കഴിയവെ ഏപ്രിൽ 24നായിരുന്നു 33കാരനായ ഉമർ ഖാലിദിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക് മാറ്റി.

രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഉമറിനെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ സമ്പർക്കവിലക്കിലാക്കിയിരുന്നു. മെഡിക്കൽ സേവനം ലഭ്യമാക്കിയിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചനകേസില്‍ 2020 ഒക്ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്റ്റിലായത്. ഏപ്രിൽ 15ന്​ സെഷൻസ്​ കോടതി അദ്ദേഹത്തിന് ഒരു കേസിൽ​ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യു.എ.പി.എ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി. നിലവിൽ 37,10,525 പേർ ചികിത്സയിൽ തുടരുന്നുണ്ട്.

TAGS :

Next Story