Quantcast

"വാക്സിൻ ഇടവേള വർധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കുന്നതിന് കാരണമാകും"

വാക്സിൻ ലഭ്യത കുറവുള്ള സാഹചര്യമാണങ്കില്‍ ഇടവേള വർധിപ്പിക്കേണ്ടി വരുമെന്നും അന്റണി ഫൗച്ചി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Jun 2021 5:50 PM GMT

വാക്സിൻ ഇടവേള വർധിപ്പിക്കുന്നത് വൈറസ് വകഭേദം വ്യാപിക്കുന്നതിന് കാരണമാകും
X

രണ്ട് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിക്കുന്നത് ജനങ്ങളുടെ രോ​ഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കാനും പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിനും കാരണമാകുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ആരോ​ഗ്യ ഉപദേഷ്ടാവ് ഡോ. അന്റണി ഫൗച്ചി. എൻ.‍ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ മാർ​ഗനിർദേശത്തെ കുറിച്ച് സംസാരിക്കവെയാണ് വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള വർധിപ്പിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് ഫൗച്ചി പറഞ്ഞത്. കഴിഞ്ഞ മാസം കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള ആറ് മുതൽ എട്ട് ആഴ്ച്ചകളിൽ നിന്നും 12 മുതൽ 16 ആഴച്ചയാക്കിയത് വിവാദമായിരുന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയായിരുന്നു വാക്സി‍ൻ ഇടവേള വർധിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ഫലപ്രാപ്തിക്കായി സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും വാക്സിൻ ഇടവേള വർധിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഫൈസർ വാക്സിൻ ഡോസുകൾ എടുക്കുന്നതിന് മൂന്ന് ആഴ്ച്ചയിലെ ഇടവേളയാണ് ഉത്തമം. മൊഡേണ വാക്സിന്റെ ഇടവേള നാലാഴ്ച്ചയാണ്. ഇവ തമ്മിലെ കാലദൈർഘ്യം വർധിക്കുന്നത് ദോഷകരമായിരിക്കും. വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള ദീർഘിച്ചത് മൂലം അത് പ്രശ്നം സങ്കീർണമാക്കിയതായി നമ്മൾ ഇം​ഗ്ലണ്ടിൽ കണ്ടു. എന്നാൽ വാക്സിൻ ലഭ്യത കുറവാണങ്കിൽ, ഇടവേള വർധിപ്പിക്കേണ്ടി വരുമെന്നും ആന്റണി ഫൗച്ചി പറഞ്ഞു.

TAGS :

Next Story