Quantcast

ബംഗാളില്‍ ഒരു സ്ഥാനാര്‍ഥി കൂടി കോവിഡ് ബാധിച്ച് മരിച്ചു

പത്ത് ദിവസത്തിനിടെ വിവിധ പാര്‍ട്ടികളുടെ നാല് സ്ഥാനാർഥികളാണ് ബം​ഗാളിൽ കോവിഡ് ബാധിച്ച് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    27 April 2021 5:03 PM GMT

ബംഗാളില്‍ ഒരു സ്ഥാനാര്‍ഥി കൂടി കോവിഡ് ബാധിച്ച് മരിച്ചു
X

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ബം​ഗാളിൽ ഒരു സ്ഥാനാർഥി കൂടി രോ​ഗം ബാധിച്ച് മരിച്ചു. പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സമീർ ഘോഷ് ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ട് ദിവസം ബാക്കിയിരിക്കെയാണ് സ്ഥാനാർഥി മരിച്ചത്. പത്ത് ദിവസത്തിനിടെ വിവിധ പാര്‍ട്ടികളുടെ നാല് സ്ഥാനാർഥികളാണ് ബം​ഗാളിൽ കോവിഡ് ബാധിച്ച് മരിച്ചത്.

അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബൈസ്നാബ്ന​ഗർ മണ്ഡലത്തിൽ നിന്നായിരുന്നു സമീർ ഘോഷ് ജനവിധി തേടേണ്ടിയിരുന്നത്. നേരത്തെ തൃണമൂൽ കോൺ​ഗ്രസിന്റെ കാജൽ സിൻഹ, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പ്രദീപ് കുമാർ, കോൺ​ഗ്രസിന്റെ റസൂൽ ഹഖ് എന്നിവരും കോവിഡ് ബാധിച്ച് മരിച്ച സ്ഥാനാർഥികളായിരുന്നു. ഏപ്രിൽ പതിനേഴിന് തൃണമൂൽ എം.എൽ.എ അബ്ദുറഹ്‍മാനും കോവിഡ് ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ രണ്ടാമതും കോവിഡ് പോസിറ്റീവ് ആയിരുന്നു.

കോവിഡ് രണ്ടാം തരം​ഗം രൂക്ഷമായതിനെ തുടർന്ന് ഫലപ്രഖ്യാപനം പുറത്ത് വിടുന്ന മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ബം​ഗാളിന് പുറമെ, കേരള, തമിഴ്നാട്, ആസാം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് റിസൽട്ടാണ് രണ്ടാം തീയതി പ്രഖ്യാപിക്കുന്നത്.

TAGS :

Next Story