Quantcast

കോവിഡ് സമ്മര്‍ദ്ദമകറ്റാന്‍ ചോക്ലേറ്റ് കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെളിവുണ്ടോയെന്ന് വിദഗ്ദര്‍

ലാൻസെറ്റ് മെഡിക്കൽ ജേണൽ അവരുടെ എഡിറ്റോറിയലിലൂടെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    10 May 2021 9:11 AM GMT

കോവിഡ് സമ്മര്‍ദ്ദമകറ്റാന്‍ ചോക്ലേറ്റ് കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെളിവുണ്ടോയെന്ന് വിദഗ്ദര്‍
X

കോവിഡുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമകറ്റാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്‍റെ അവകാശവാദത്തിനെതിരെ വിദഗ്ദർ രംഗത്ത്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനുമായി 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ മതിയെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

ലാൻസെറ്റ് മെഡിക്കൽ ജേണൽ അവരുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിലൂടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ എന്താണ് ഇതിന് തെളിവെന്നാണ് ഗവേഷകരുടെ ചോദ്യം. "എത്രപേർക്ക് ഡാർക്ക് ചോക്ലേറ്റുകൾ വാങ്ങാൻ കഴിയും? മന്ത്രി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകൾ നടത്തണം," പൂനെ, ഭോപാല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോഎത്തിക്സ് ഗവേഷകനായ ആനന്ദ് ഭാന്‍ വ്യക്തമാക്കി.

ശരീരത്തില്‍ വിറ്റാമിനും ധാതുക്കളും വർധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. ഡാർക്ക് ചോക്ലേറ്റ് കഴിക്കാനുള്ള മന്ത്രിയുടെ ആഹ്വാനത്തെ പൊതുവിതരണ സംവിധാനം മാറ്റിയോ എന്ന് പരിഹസിച്ചാണ് ട്വിറ്ററാറ്റികൾ നേരിട്ടത്.

TAGS :

Next Story