Quantcast

ഇഗ്നുവിൽ പ്രവേശന നടപടികൾ ആരംഭിച്ചു; അപേക്ഷിക്കാനുള്ള വിവരങ്ങള്‍ അറിയാം

വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുക

MediaOne Logo

Web Desk

  • Published:

    11 Jun 2021 1:19 PM GMT

ഇഗ്നുവിൽ പ്രവേശന നടപടികൾ ആരംഭിച്ചു; അപേക്ഷിക്കാനുള്ള വിവരങ്ങള്‍ അറിയാം
X

ഈ വർഷം ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ( ഇഗ്നോ, IGNOU ) കടന്നു. ഇഗ്നോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനാകും. ഇന്ന് മുതൽ ആരംഭിച്ച രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 15 ആണ്. ഓപ്പൺ-വിദൂര, ഓൺലൈൻ കോഴ്‌സുകൾക്കും ഇഗ്നുവിന്‍റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനാകും. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഒരു കോഴ്‌സിനു മാത്രം ഫീസ് ഇളവിന് അർഹതയുണ്ട്. രണ്ട് കോഴ്‌സിന് ഫീസ് ഇളവിന് അപേക്ഷിച്ചാൽ അപേക്ഷ തള്ളും. കോഴ്‌സുകൾക്ക് അപേക്ഷിക്കാനായി http://ignou.ac.in സന്ദർശിക്കുക.

അപേക്ഷിക്കാനാവശ്യമായ ഡോക്യുമെന്‍റുകൾ

വിദ്യാർഥിയുടെ ഫോട്ടോഗ്രാഫ്, സ്‌കാൻ ചെയ്ത ഒപ്പ്, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ), ഫീസ് ഇളവിന് അർഹത ഉണ്ടെങ്കിൽ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, ബിപിഎൽ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ റേഷൻ കാർഡ്.

കൂടുതൽ വിവരങ്ങൾക്ക് ഇഗ്നോവിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

TAGS :

Next Story