Quantcast

ക്രൂരതയുടെ ദൃശ്യങ്ങള്‍: സുശീൽ കുമാർ സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കയ്യില്‍ വലിയൊരു വടിയുമായി സുശീല്‍ നില്‍ക്കുന്നതിന്‍റെയും സുഹൃത്തുക്കളുമായി ചേര്‍ന്ന് സാഗറിനെ മര്‍ദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

MediaOne Logo

Web Desk

  • Updated:

    2021-05-28 05:32:42.0

Published:

28 May 2021 5:31 AM GMT

ക്രൂരതയുടെ ദൃശ്യങ്ങള്‍: സുശീൽ കുമാർ സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

ഗുസ്തിതാരവും ഒളിമ്പിക്സ്​മെഡൽ ജേതാവുമായ​ സുശീൽ കുമാർ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കയ്യില്‍ വലിയൊരു വടിയുമായി സുശീല്‍ നില്‍ക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേര്‍ന്ന് സാഗറിനെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ സാഗര്‍ റാണയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കേസിൽ സുശീൽ കുമാറും നാല് കൂട്ടാളികളും അറസ്റ്റിലാണ്.

മേയ്​ നാലിന് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിലാണ്​ കേസിനാസ്പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സുശീല്‍ കുമാറും കൂട്ടാളികളും വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ട് വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുഹൃത്തുക്കളോട് സുശീല്‍ നിര്‍ദേശിക്കുകയായിരുന്നു. തനിക്കെതിരെ ഇനി ആരും ശബ്ദമുയര്‍ത്താതിരിക്കാനാണ് സാഗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും പ്രചരിപ്പിക്കാനും നിര്‍ദേശിച്ചതും.


സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുശീല്‍ കുമാറിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്തേണ്‍ റെയില്‍വെയില്‍ സീനിയര്‍ കമേഴ്ശ്യല്‍ മാനേജര്‍ ആയിരുന്ന സുശീലിനെ അറസ്റ്റിനെ തുടര്‍ന്ന് ആ പോസ്റ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

2008 ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012 ലെ ലണ്ടൻ ഒളിംപിക്സിൽ രാജ്യത്തിനായി വെള്ളിമെഡലും നേടിയിട്ടുണ്ട് സുശീല്‍ കുമാര്‍.

TAGS :

Next Story