Quantcast

തിങ്ങിനിറഞ്ഞ് ജയിൽ: ഭീമ കൊറേ​ഗാവ് കുറ്റാരോപിതരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് ലോകനേതാക്കളുടെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻ.വി രമണ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർക്കാണ് സംഘം കത്തെഴുതിയത്.

MediaOne Logo

Web Desk

  • Updated:

    2021-06-11 14:55:22.0

Published:

11 Jun 2021 2:52 PM GMT

തിങ്ങിനിറഞ്ഞ് ജയിൽ: ഭീമ കൊറേ​ഗാവ് കുറ്റാരോപിതരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് ലോകനേതാക്കളുടെ കത്ത്
X

കോവി‍ഡ് വ്യാപനത്തിനിടയിലും തിങ്ങി നിറഞ്ഞ ജയിലുകളിൽ കഴിയുന്ന ഭീമ കൊറേ​ഗാവ് കേസ് കുറ്റാരോപിതരെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ലോകവ്യക്തിത്വങ്ങൾ. വിദേശ പാർലമെന്റേറിയൻമാരും, നൊബേൽ സമ്മാന ജേതാക്കളും, അക്കാദമീഷ്യരും, പത്തോളം സാമൂഹ്യ സംഘടനകളുമാണ് തടവിലാക്കപ്പെട്ടവരെ ഉടൻ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ഭീമ കൊറേ​ഗാവ് കേസിലകപ്പെട്ട് തടവിൽ കഴിയുന്നവരിൽ ചിലർക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങളോടെ തടവിലാക്കപ്പെട്ടവരുടെ രോ​ഗം മൂർച്ഛിക്കുകയുമുണ്ടായതായി ഇന്ത്യൻ സർക്കാരിനെഴുതിയ കത്തിൽ പറയുന്നു. ആവശ്യമായ ആരോ​ഗ്യ പരിചരണം കുറ്റാരോപിതർക്ക് ജയിലിൽ ലഭിക്കുന്നില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.


അറസ്റ്റിലായവരിൽ ആറ് പേർക്കെങ്കിലും കോവിഡ് ബാധിക്കുകയുണ്ടായി. രോ​ഗം ​ഗുരുതരമായതിനെ തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു, ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി എന്നിവരെ ബന്ധുക്കളുടെ ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുനു.

മുൻ യു.എൻ പ്രതിനിധി അന്റോണിയോ ​ഗുവേര ബർമുഡെസ്, നൊബേൽ ജേതാക്കളായ ഓൽ​ഗാ തൊകാർചുക്, വോലെ സോയിങ്ക, യൂറോപ്യൻ പാർലമെന്റേറിയൻമാരായ മാർ​ഗരറ്റ് ഔകൻ, ​ഗോഡിയാ വിലേനുവ എന്നിവർ കത്തെഴുതിയവരിൽ പ്രധാനികളാണ്. ശുചിത്വമില്ലായ്മയും, പരിചരണക്കുറവും മൂലം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാർ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി ഇവർ ചൂണ്ടിക്കാട്ടി.

പിടിയിലായവരിൽ ഭൂരിഭാ​ഗം പേരുടെയും ആരോ​ഗ്യം ക്ഷയിച്ചതായും കത്തിൽ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻ.വി രമണ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർക്കാണ് സംഘം കത്തെഴുതിയത്.

തടവിൽ കഴിയുന്നവരുടെ ജീവൻ അപകടത്തിലാണെന്നും, പൗരൻമാരുടെ ജീവൻ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ് സംഘം സർക്കാരിനെ ഓർമിപ്പിച്ചു.

TAGS :

Next Story