Quantcast

ഒരു കോവിഡിനും വിട്ടുകൊടുക്കില്ല: കൂട്ടുകാരന് വേണ്ടി 1300 കിലോമീറ്റര്‍ താണ്ടി ഓക്സിജനെത്തിച്ച് യുവാവ്

24 മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ എത്തിച്ചില്ലെങ്കില്‍ രാജന്‍റെ ജീവന്‍ അപകടത്തിലാകും എന്നുറപ്പുള്ളതിനാല്‍ രാത്രി തന്നെ പുറപ്പെടുകയായിരുന്നു യുവാവ്

MediaOne Logo

Web Desk

  • Published:

    29 April 2021 3:11 AM GMT

ഒരു കോവിഡിനും വിട്ടുകൊടുക്കില്ല: കൂട്ടുകാരന് വേണ്ടി 1300 കിലോമീറ്റര്‍ താണ്ടി ഓക്സിജനെത്തിച്ച് യുവാവ്
X

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കോവിഡ് ബാധിതനായ സുഹൃത്തിന് വേണ്ടി ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ യുവാവ് 24 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 1300 കിലോമീറ്റര്‍.

ഏപ്രില്‍ 24 നാണ് ദേവേന്ദ്രകുമാറിനെ പരിഭ്രാന്തിയിലാക്കിക്കൊണ്ട് അദ്ദേഹത്തിന്‍റെ സുഹൃത്ത് സഞ്ജയ് സക്സേനയുടെ ആ ഫോണ്‍ വന്നത്. ഇരുവരുടെയും സുഹൃത്തായ രാജന്‍, കോവിഡ് ബാധിതനായിരിക്കുന്നുവെന്നും ഓക്സിജന്‍ അത്യാവശ്യമാണെന്നുമായിരുന്നു സഞ്ജയ് പറഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ രാജന്‍റെ ജീവന്‍ അപകടത്തിലാകുമെന്നും സഞ്ജയ് ദേവേന്ദ്രയോട് പറഞ്ഞു. രാജന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും എത്ര ശ്രമിച്ചിട്ടും ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

സഞ്ജയുടെ ഫോണ്‍ വന്ന രാത്രിയില്‍ തന്നെ ദേവേന്ദ്ര തന്‍റെ ബൈക്കുമെടുത്ത് പുറപ്പെട്ടു. രാജന്‍റെയും ദേവേന്ദ്രന്‍റെയും ജന്മനാടായ ബൊകാരോയിലേക്കായിരുന്നു ആ യാത്ര. ദേവേന്ദ്ര താമസിക്കുന്നയിടത്തു നിന്ന് 150 കിലോമീറ്റര്‍ അകലെയായിരുന്നു ബൊകാരോ. ഒരുപാട് അലഞ്ഞ്, ജാര്‍ഖണ്ഡ് ഗ്യാസ് പ്ലാന്‍റിന്‍റെ ഉടമ രാകേഷ് കുമാര്‍ ഗുപ്തയെ കണ്ടെത്തി. വിവരം പറഞ്ഞു. കാര്യമറിഞ്ഞ രാകേഷ് കുമാര്‍ ഗുപ്ത, ഓക്സിജന്‍ സിലിണ്ടര്‍ നല്‍കി, പക്ഷേ പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. പെട്ടെന്ന് പോയി സുഹൃത്തിനെ രക്ഷിക്കൂ എന്നാണ് രാകേഷ് കുമാര്‍ ദേവേന്ദ്രയോട് പറഞ്ഞത്.

അവിടെ നിന്ന് 1300 കിലോമീറ്ററാണ് രാജനുള്ള ഗാസിയാബാദിലേക്കുള്ളത്. 24 മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ എത്തിച്ചില്ലെങ്കില്‍ രാജന്‍റെ ജീവന്‍ അപകടത്തിലാകും എന്നുറപ്പുള്ളതിനാല്‍ ഒരു കാര്‍ വാടകയ്ക്ക് എടുത്ത് യാത്ര പുറപ്പെടുകയായിരുന്നു ദേവേന്ദ്ര. ഏപ്രില്‍ 25 ന് യാത്ര പുറപ്പെട്ട അദ്ദേഹം 26 ന് തന്നെ വൈശാലി എന്ന സ്ഥലത്തെത്തുകയായിരുന്നു.

യാത്രയിലുടനീളം പൊലീസ് പരിശോധനകളുണ്ടായിരുന്നു. പ്രത്യേകിച്ചും കാറില്‍ ഓക്സിജന്‍ സിലിണ്ടറുകളുള്ളതിനാല്‍. മരണത്തോട് മല്ലിട്ടുകിടക്കുന്ന തന്‍റെ സുഹൃത്തിന് വേണ്ടിയാണ് അവയെല്ലാം, തന്നെ പോകാന്‍ അനുവദിക്കണം. ഇത് ജീവിതവും മരണവും തമ്മിലുള്ള പ്രശ്നമാണ് എന്നെല്ലാമാണ് ഓരോ തവണയും പൊലീസ് പരിശോധനയുണ്ടായപ്പോള്‍ ദേവേന്ദ്ര പറഞ്ഞത്.

കൃത്യസമയത്തു തന്നെ ദേവേന്ദ്രയ്ക്ക് രാജന് ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാനായി. രാജന്‍റെ ആരോഗ്യനിലയില്‍ അതുകൊണ്ടുതന്നെ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രാജന്‍ രക്ഷപ്പെട്ടെങ്കിലും രാജന്‍റെയും ദേവേന്ദ്രന്‍റെയും മറ്റൊരു സുഹൃത്തിന് ആ ഭാഗ്യമുണ്ടായില്ല. ഏപ്രില്‍ 19 നാണ് ഇരുവരുടെയും സുഹൃത്ത് സഞ്ജീവ് സുമന്‍ കോവിഡ് ബാധിച്ച് മരിച്ചത്. സഞ്ജീവിന്‍റെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് രാജനും കോവിഡ് സ്ഥിരീകരിച്ചതും നില വഷളായതും. സഞ്ജീവിനുണ്ടായ ദുരന്തം രാജനുണ്ടാകരുത് എന്ന ദൃഢനിശ്ചയത്തിലാണ് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാനും എത്തിക്കാനും ദേവേന്ദ്ര ഇറങ്ങിത്തിരിച്ചത്.

സുഹൃത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ 24 മണിക്കൂറിനിടെ യുവാവ് താണ്ടിയത് 1300 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലുള്ള രാജന്‍ എന്ന സുഹൃത്തിനു വേണ്ടിയാണ് ദേവേന്ദ്ര കുമാര്‍ ശര്‍മ എന്ന യുവാവ് ഇത്രയധികം ദൂരം താണ്ടി ഓക്‌സിജന്‍ എത്തിച്ചത്.

കോവിഡ് സ്ഥിരീകരിച്ച രാജന് അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥ. രാജന്റെ ഭയവും പരിഭ്രാന്തിയും നിറഞ്ഞ ഫോണ്‍ എത്തിയ ഉടന്‍ ദേവേന്ദ്ര കുമാര്‍ ബൈക്കുമെടുത്ത് പുറപ്പെട്ടു. പലരോടും അന്വേഷിച്ചു. ഒടുവില്‍ ഝാര്‍ണണ്ഡിലെ ഒരു ഗ്യാസ് പ്ലാന്റില്‍ നിന്നും ഓക്‌സിജന്‍ ലഭിച്ചു, അതും സൗജന്യമായി.

ഓക്‌സിജന്‍ സിലിണ്ടറുമായി ദേവേന്ദ്ര കുമാറിന് യാത്ര ചെയ്യേണ്ടിയിരുന്നത് 1300 കിലോമീറ്ററാണ്. ഒരു കാര്‍ വാടകയ്ക്ക് എടുക്കുകയാണ് ദേവേന്ദ്ര പിന്നീട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തി രാജന് പ്രാണവായു എത്തിച്ചു. രാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

TAGS :

Next Story