Quantcast

അമേരിക്കയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം ഇന്നെത്തും: ഇന്ത്യക്കുള്ള കോവിഡ് സഹായം തുടരുമെന്ന് വൈറ്റ് ഹൗസ്‌

കോവിഡ് പ്രതിരോധത്തിനായി നൂറ് മില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇന്ത്യക്കായി പ്രഖ്യാപിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-18 04:40:38.0

Published:

18 May 2021 4:38 AM GMT

അമേരിക്കയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം ഇന്നെത്തും: ഇന്ത്യക്കുള്ള കോവിഡ് സഹായം തുടരുമെന്ന് വൈറ്റ് ഹൗസ്‌
X

ഇന്ത്യക്കുള്ള കോവിഡ് പിന്തുണ തുടരുമെന്ന് അമേരിക്ക. ഇന്ത്യക്ക് നൂറ് മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍ സഹായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് തന്നെ ആഴത്തില്‍ ശ്രദ്ധ ചെലുത്തുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.

പ്രസിഡന്റ് ബൈഡന്‍ കോവിഡ് മഹാമാരിയെ കുറിച്ച് സൂക്ഷ്മം വലയിരുത്തി വരികയാണ്. ലോകരാജ്യങ്ങളില്‍ സംഭവിച്ച ആഘാതത്തെ കുറിച്ചും കുറിച്ചും പ്രസിഡന്റ് ബോധവാനാണ്. അടുത്ത സുഹൃദ് രാഷ്ട്രമായ ഇന്ത്യയിലെ കോവിഡ് ദുരന്തത്തെ കുറിച്ചും, ഇന്ത്യക്കായി വാഗ്ദാനം ചെയ്ത സഹായത്തിലെ പുരോഗതിയെ കുറിച്ചും പ്രസിഡന്റ് നേരിട്ട് ഇടപെട്ട് വരുന്നതായും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി നൂറ് മില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇന്ത്യക്കായി പ്രഖ്യാപിച്ചിരുന്നത്. സഹായവുമായി ഏഴ് ഫ്‌ലൈറ്റുകളാണ് ഇതുവരെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പോലെ അവശ്യ സാധനങ്ങളുമായുള്ള ഏഴാമത്തെ വിമാനം ഇന്ന് ഇന്ത്യയില്‍ എത്തിച്ചേരുമെന്നും അമേരിക്ക പറഞ്ഞു.

അതിനിടെ, 24 മണിക്കൂറിനിടെ രാജ്യത്ത് 2,81,386 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,106 പേർ മരിച്ചപ്പോൾ 3,78,741 പേർ രോഗമുക്തരായി. 26 ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

TAGS :

Next Story