Quantcast

നന്ദിഗ്രാമിൽ മമതയ്ക്ക് ജയം

സുവേന്ദു അധാകാരിയെ പരാജയപ്പെടുത്തിയത് 1,200 വോട്ടിന്

MediaOne Logo

Web Desk

  • Updated:

    2021-05-02 16:21:24.0

Published:

2 May 2021 4:46 PM IST

നന്ദിഗ്രാമിൽ മമതയ്ക്ക് ജയം
X

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്ക് വിജയം. നന്ദിഗ്രാമിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുൻ വിശ്വസ്തന്‍ കൂടിയായ സുവേന്ദു അധികാരിയെ 1,200 വോട്ടുകൾക്കാണ് മമത പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് തൃണമൂൽ വൻ വിജയക്കുതിപ്പ് തുടരുന്നതിനിടെയും സുവേന്ദു അധികാരി അവസാന ഘട്ടം വരെയും മമതയെ വിറപ്പിച്ചുനിർത്തി. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകളോളം സുവേന്ദു നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിലായിരുന്നു. പിന്നീട് ഉച്ചയോടെയാണ് നേരിയ ആശ്വാസമായി മമത തിരിച്ചുവന്നത്. എന്നാൽ, പിന്നീടും ഭൂരിപക്ഷം മാറിമറിഞ്ഞു. പല ഘട്ടങ്ങളും സുവേന്ദു തിരിച്ചുവന്നെങ്കിലും ഒടുവിൽ അന്തിമ വിജയം മമതയ്‌ക്കൊപ്പം തന്നെ നിൽക്കുകയായിരുന്നു.

ദീർഘകാലം മമതയുടെ വിശ്വസ്തനായി പ്രവർത്തിച്ച സുവേന്ദു കഴിഞ്ഞ ഡിസംബറിലാണ് പാർട്ടി വിട്ട് ബിജെപി ക്യാംപിലേക്ക് പോയത്. മമതയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള നന്ദിഗ്രാമിൽ സുവേന്ദു അധികാരി കഴിഞ്ഞ തവണ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു. സിപിഐ സ്ഥാനാർഥി അബ്ദുൽ ഖാദിർ ശൈഖിനെതിരെയായിരുന്നു സുവേന്ദുവിന്റെ ജയം.

TAGS :

Next Story