Quantcast

38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ സിയോണ ചന അന്തരിച്ചു

മിസോറാം മുഖ്യമന്ത്രി സോറാംതാങ്ക ആണ് സിയോണയുടെ മരണവിവരം ട്വീറ്റിലൂടെ അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-06-13 12:37:01.0

Published:

13 Jun 2021 6:01 PM IST

38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥന്‍ സിയോണ ചന അന്തരിച്ചു
X

ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായി അറിയപ്പെടുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു. 38 ഭാര്യമാരും 89 മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. മിസോറാമിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം.

മിസോറാം മുഖ്യമന്ത്രി സോറാംതാങ്ക ആണ് സിയോണയുടെ മരണവിവരം ട്വീറ്റിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലൂടെ മിസോറാമും സിയോണയുടെ ഗ്രാമവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

TAGS :

Next Story