Quantcast

പിതാവിന്റെ മരണം: നടാഷ നർവാളിനു ഇടക്കാല ജാമ്യം

ഡൽഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലാണ് നടാഷ നർവാൾ

MediaOne Logo

Web Desk

  • Updated:

    2021-05-10 10:14:10.0

Published:

10 May 2021 10:15 AM GMT

പിതാവിന്റെ മരണം: നടാഷ നർവാളിനു ഇടക്കാല ജാമ്യം
X

കഴിഞ്ഞ വർഷം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന പിഞ്ച്ര തോഡ് പ്രവർത്തക നടാഷ നർവാളിനു ഡൽഹി ഹൈക്കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നടാഷ നർവാളിന്റെ പിതാവ് മഹാവീർ നർവാൾ കോവിഡ് ബാധിച്ച് ഞായറാഴ്ച വൈകീട്ട് മരണപ്പെട്ടിരുന്നു.

പ്രായമായ പിതാവ് കോവിഡ് ബാധിച്ച റോഹ്ത്തക്കിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നു ചൂണ്ടിക്കാട്ടി നടാഷ നർവാളിനെ മോച്ചപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി കേസ് തിങ്കളാഴ്​ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പിതാവിനെ പരിചരിച്ചിരുന്ന സഹോദരനും കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ പരിചരിക്കാൻ കഴിയാത്ത സ്ഥിതിയും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

" മഹാവീർ നർവാൾ ഇന്നലെ വൈകീട്ട് ആറിന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു." നടാഷയുടെ അഭിഭാഷകൻ ആദിത് പൂജാരി ഇന്ന് കോടതിയെ അറിയിച്ചു. ആകെയുള്ള രണ്ട് മക്കളിൽ മറ്റൊരു മകൻ കോവിഡ് ബാധിതനായതിനാൽ അന്ത്യകർമങ്ങൾ നിർവഹിക്കാൻ കുടുംബത്തിൽ വേറെ ആരുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഡൽഹി പോലീസ് ഇടക്കാല ജാമ്യാപേക്ഷയെ എതിർത്തില്ല. എന്നാൽ ജാമ്യ കാലയളവിൽ ഇവർ കേസുമായി ബന്ധപ്പെട്ട ട്വീറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മെയ് 23 നാണു നടാഷ അറസ്റ്റിലാവുന്നത്.

മകൾ നടാഷയ്ക്ക് മഹാവീർ നർവാൾ നിരുപാധികമായ പിന്തുണ നൽകിയിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനുള്ള മകളുടെ ദൃഡനിശ്ചയത്തിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. 'ജയിലിൽ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എന്റെ മകൾ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതൽ ശക്തയായി മടങ്ങുകയും ചെയ്യും'മകളുടെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

TAGS :

Next Story