Quantcast

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ്; ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നു

ജാര്‍ഖണ്ഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി.

MediaOne Logo

Web Desk

  • Published:

    26 May 2021 4:31 PM GMT

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ്; ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നു
X

ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ബംഗാളിൽ ഒരു കോടി പേരും ഒഡീഷയിൽ ലക്ഷണക്കണക്കിന് ആളുകളും ദുരിതബാധിതരായി. കാറ്റിന്‍റെ ശക്തികുറഞ്ഞ് ന്യൂനമ൪ദമായി മാറിയെന്നും അയൽ സംസ്ഥാനമായ ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ബംഗാൾ തീരമേഖലയിൽ നിന്ന് മാത്രം 15 ലക്ഷം പേരെയാണ് മാറ്റിപ്പാ൪പ്പിച്ചിരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ നി൪ത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും നശിച്ചിട്ടുണ്ട്.

മരങ്ങൾ കടപുഴകിയും നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. ഗതാഗതവും വൈദ്യുതിയും പലയിടത്തും തടസ്സപ്പെട്ടു. ഒഡീഷയിൽ അടുത്ത ആറു ദിവസം വാക്സിൻ കേന്ദ്രങ്ങൾ പ്രവ൪ത്തിക്കില്ല.

കാറ്റിന്‍റെ ശക്തികുറഞ്ഞ് ജാ൪ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും കര, വ്യോമ, നാവിക സേനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വരും ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം, താത്ക്കാലികമായി അടച്ചിട്ട ഭൂബനേശ്വ൪ വിമാനത്താവളത്തിന്‍റെ പ്രവ൪ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

TAGS :

Next Story