Quantcast

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 20 കോടി വാക്സിന്‍ ഡോസുകള്‍; 51 ലക്ഷം ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് കേന്ദ്രം

1.84 കോടി ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കൈവശം ബാക്കിയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-05-16 12:17:44.0

Published:

16 May 2021 12:15 PM GMT

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 20 കോടി വാക്സിന്‍ ഡോസുകള്‍; 51 ലക്ഷം ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് കേന്ദ്രം
X

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 20 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. മൂന്നു ദിവസത്തിനകം 51 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

20,28,09,250 ഡോസുകളാണ് ഇതുവരെ കൈമാറിയത്. ഇതില്‍ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളില്‍ പറയുന്നു. 1.84 കോടി ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും കൈവശം ബാക്കിയുണ്ട്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്‍റെ പക്കല്‍ 18 ലക്ഷത്തിലധികം ഡോസുകളുണ്ട്. തമിഴ്നാടാണ് തൊട്ടുപിന്നില്‍. 14 ലക്ഷം വാക്സിന്‍ ഡോസുകളാണ് തമിഴ്നാടിന്‍റെ കൈവശമുള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തമിഴ്നാടിനു പിന്നിലുള്ളത്. ബിഹാറില്‍ ഏഴുലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ അവശേഷിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story