Quantcast

ബ്രാഡ്മാനെയും കടന്ന് പെട്രോൾ വില; മുംബൈയിൽ സെഞ്ച്വറി നേട്ടം..!

കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    29 May 2021 5:30 AM GMT

ബ്രാഡ്മാനെയും കടന്ന് പെട്രോൾ വില; മുംബൈയിൽ സെഞ്ച്വറി നേട്ടം..!
X

രാജ്യത്തെ പെട്രോൾ വില നൂറുരൂപ കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മാറി മുംബൈ. കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും രാജ്യത്തി​ന്റെ സാമ്പത്തിക തലസ്​ഥാനമായ മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇന്ന് എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ട് ​മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസൽ വില 92.29 രൂപയിലുമെത്തി.

ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ഐതിഹാസികമായ 99.94 എന്ന ബാറ്റിങ് ശരാശരിയുടെ റെക്കോർഡിനൊപ്പമാണ് ഇന്നലെ മുംബൈയിലെ പെട്രോൾ വില എത്തി നിന്നിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മുംബൈ നഗരത്തിൽ പെട്രോൾ വില ബ്രാഡ്മാന്റെ മാജിക്കൽ ഫിഗറിനൊപ്പം എത്തിയത്. 99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു. ബ്രാഡ്മാന് ആദരമർപ്പിച്ചാണ് പെട്രോൾ വില റെക്കോർഡ് ഫിഗറിൽ എത്തിയതെന്നും റെക്കോർഡ് തകർത്ത് സെഞ്ച്വറി നേടുന്നത് എപ്പോഴാണെന്നുമെല്ലാമായി പിന്നീട് ട്രോളന്മാരുടെ ചോദ്യങ്ങൾ...!

പെട്രോൾ വില ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് നൂറു കടക്കുന്നത് നോക്കിയിരുന്ന മുംബൈയെ ഞെട്ടിച്ച് ജയ്പൂർ നഗരമാണ് ആ നേട്ടം ആദ്യം സ്വന്തം അക്കൌണ്ടിലെത്തിച്ചത്. ജയ്പൂരിൽ കഴിഞ്ഞ ദിവസത്തെ പെട്രോൾ വില 100.17 വരെയെത്തിയിരുന്നു. ജയ്പൂർ ഉൾപ്പടെയുള്ള മറ്റു പല നഗരങ്ങളിലും പെട്രോൾ വില ഇതിനോടകം സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്.

TAGS :

Next Story