Quantcast

കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍; സൗജന്യ പഠനം, മാസം 1500 രൂപ

തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛനാകേണ്ടത്​ സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-05-21 09:28:10.0

Published:

21 May 2021 9:22 AM GMT

കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍; സൗജന്യ പഠനം, മാസം 1500 രൂപ
X

കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ട്മായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍‌. ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ സുരക്ഷ പെൻഷനായി പ്രതിമാസം 1500 രൂപയും നല്‍കും. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവര്‍ക്ക് ​ സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂലൈ ഒന്ന്​ മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും.

സർക്കാർ സ്​ഥാപനങ്ങളിലാകും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്​ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛനാകേണ്ടത്​ സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു. അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

കോവിഡ് ബാധിതർക്ക് 51,000 രൂപ ഗ്രാന്‍റ്​ നൽകുന്ന ആശീർവാദ്​ പദ്ധതിക്ക്​ ജൂലൈ ഒന്നിന്​ തുടക്കമാകും. ഇവർക്ക്​ സംസ്ഥാന സ്മാർട്ട് റേഷൻ കാർഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സർബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴിൽ ഇൻഷൂറൻസ്​ കവറേജും ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങൾക്ക് 'ഘർ ഘർ റോസ്‌ഗാർ ടെ കരോബാർ മിഷൻ' വഴി അനുയോജ്യമായ ജോലി കണ്ടെത്താൻ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

TAGS :

Next Story