Quantcast

'അഴുക്കുചാല്‍ വൃത്തിയാക്കിയത് പോരാ'.. കരാറുകാരനെ മാലിന്യത്തില്‍ മുക്കി എംഎല്‍എയുടെ ക്രൂരത

മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതിനെ തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയതെന്നായിരുന്നു എംഎൽഎയുടെ വാദം.

MediaOne Logo

Web Desk

  • Published:

    13 Jun 2021 8:30 AM GMT

അഴുക്കുചാല്‍ വൃത്തിയാക്കിയത് പോരാ.. കരാറുകാരനെ മാലിന്യത്തില്‍ മുക്കി എംഎല്‍എയുടെ ക്രൂരത
X

മുംബൈയിൽ മാലിന്യം നീക്കാൻ കരാറെടുത്തയാളോട് ശിവസേന എംഎൽഎയുടെ ക്രൂരത. മാലിന്യം കൃത്യമായി നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് കരാറുകാരനെ മാലിന്യത്തിൽ മുക്കുകയായിരുന്നു. ചാൻഡിവാലി എംഎൽഎ ദിലീപ് ലാൻഡെയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതിനെ തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയതെന്നായിരുന്നു എംഎൽഎയുടെ വാദം.

കുർള സഞ്ജയ് നഗറിലാണ് ശിവസേന എംഎൽഎയും അനുയായികളും കരാറുകാരനെ അഴുക്ക് ചാലിൽ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്. അഴുക്ക് ചാലിൽ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒഴുകിയെത്തിയിരുന്നു. കരാറുകാരന്‍ അയാളുടെ ജോലി ശരിക്ക് ചെയ്യാതിരുന്നതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നാണ് എംഎല്‍എയുടെ ന്യായീകരണം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ എത്തി. എംഎല്‍എക്കും അനുയായികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയില്‍ കനത്ത മഴയാണ്. നഗരത്തിലെ പലയിടങ്ങളും വെള്ളിത്തിനടിയിലാണ്. 505 മി.മീ എന്ന മാസ ശരാശരിയേക്കാള്‍ കൂടുതല്‍ മഴയാണ് മൂന്ന് ദിവസത്തിനിടെ പെയ്തത്. 565.2 മി.മീ മഴയാണ് രേഖപ്പെടുത്തിയത്.

TAGS :

Next Story