Quantcast

പൊലീസ്​ സംരക്ഷണം നിരസിച്ച്​ നടൻ സിദ്ധാർഥ്​; 'മഹാമാരിയുടെ സമയത്ത് സേവനം മറ്റുള്ളകാര്യങ്ങൾക്ക് ഉപയോ​ഗിക്കൂ'

ബി.ജെ.പി പ്രവർത്തകരിൽ നിന്ന്​ വധഭീഷണി നേരിട്ട സാഹചര്യത്തിലാണ് തമിഴ്​നാട്​ സർക്കാർ പ്രത്യേക സുരക്ഷ വാഗ്​ദാനം ചെയ്​തത്

MediaOne Logo

Web Desk

  • Published:

    30 April 2021 10:28 AM GMT

പൊലീസ്​ സംരക്ഷണം നിരസിച്ച്​ നടൻ സിദ്ധാർഥ്​; മഹാമാരിയുടെ സമയത്ത് സേവനം മറ്റുള്ളകാര്യങ്ങൾക്ക് ഉപയോ​ഗിക്കൂ
X

തമിഴ്​നാട്​ സർക്കാർ വാഗ്​ദാനം ചെയ്​ത പൊലീസ്​ സംരക്ഷണം നിരസിച്ച്​ നടൻ സിദ്ധാർഥ്​. ബി.ജെ.പി പ്രവർത്തകരിൽ നിന്ന്​ വധഭീഷണി നേരിട്ട സാഹചര്യത്തിലാണ് തമിഴ്​നാട്​ സർക്കാർ പ്രത്യേക സുരക്ഷ വാഗ്​ദാനം ചെയ്​തത്.

പൊലീസ്​ സുരക്ഷ വാ​ഗ്ദാനം ചെയ്തതിന് നന്ദി. ഈ കോവിഡ്​ മഹാമാരിയുടെ ഘട്ടത്തിൽ ഇതേ ഓഫിസർമാരുടെ സമയം മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്ന്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.


ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണി സന്ദേശമയക്കുകയാണെന്ന്​ കഴിഞ്ഞദിവസം സിദ്ധാർഥ് ട്വീറ്റ്​ ചെയ്​തിരുന്നു. രണ്ടുദിവസമായി തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക - ബലാത്സംഗ ഭീഷണികളാ​ണ്​ ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന്​ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്​. തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺ​നമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ്​ ലഭിക്കുന്നതെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

'എന്‍റെ ഫോൺനമ്പർ തമിഴ്​നാട്​ ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി. ഞാൻ നിശബ്​ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്​ത്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. ബി.ജെ.പി പ്രവർത്തകരുടെ കമന്‍റുകൾ പങ്കുവെച്ച്​ മറ്റൊരു ട്വീറ്റും സിദ്ധാർഥ്​ കുറിച്ചു.

TAGS :

Next Story