'കൂട്ടായി നില്‍ക്കേണ്ട സമയം'; രണ്ട് വിമാനം നിറയെ ഓക്സിജന്‍ സിലിണ്ടറുകളുമായി ഇന്ത്യക്ക് സിംഗപൂരിന്‍റെ സഹായം

MediaOne Logo

Web Desk

  • Updated:

    2021-04-28 15:24:18.0

Published:

28 April 2021 3:14 PM GMT

കൂട്ടായി നില്‍ക്കേണ്ട സമയം; രണ്ട് വിമാനം നിറയെ ഓക്സിജന്‍ സിലിണ്ടറുകളുമായി ഇന്ത്യക്ക് സിംഗപൂരിന്‍റെ സഹായം
X

കോവിഡില്‍ തളര്‍ന്ന രാജ്യത്തിന് ഊര്‍ജം പകര്‍ന്നാന്‍ രണ്ട് വിമാനം ഓക്സിജന്‍ സിലിണ്ടറുകളുമായി സിംഗപൂരിന്‍റെ ചേര്‍ത്തുനിര്‍ത്തല്‍. സിംഗപൂര്‍ എയര്‍ഫോഴ്സിന്‍റെ സി-130 വിമാനങ്ങളിലായി 256 ഓക്സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലെത്തുക. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സിംഗപൂര്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.സിംഗപൂരിലെ പായ ലേബര്‍ എയര്‍ ബേസില്‍ നിന്നും ഇന്ന് രാവിലെ തിരിച്ച വിമാനങ്ങള്‍ പശ്ചിമ ബംഗാളിലായിരിക്കും നിലത്തിറക്കുകയെന്ന് സിംഗപൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. സിംഗപൂര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മാലികി ഒസ്മാന്‍ ഇന്ത്യന്‍ ഹൈകമ്മീഷണന്‍ പി കുമാരന് കൈമാറിയാണ് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

കോവിഡ് മഹാമാരി രാജ്യത്തെയോ ദേശീയതയെയോ വംശത്തെയോ പരിഗണിക്കുന്നില്ല. അതിനാലാണ് പരസ്പരം പിന്തുണയ്ക്കാൻ നമ്മള്‍ കൂട്ടായി പ്രവർത്തിക്കേണ്ടതെന്ന് ഡോ. മാലികി ഫ്ലാഗ് ഓഫ് ചടങ്ങിനിടെ പറഞ്ഞു. സിംഗപൂരിലെ പ്രമുഖ നിക്ഷേപക സ്ഥാപനമായ ടെമസെക് ഇന്ത്യക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ നേരത്തെ അയച്ചിരുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വലിയ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ പല ആശുപത്രികളിലും ഓക്സിജന്‍ ലഭ്യമല്ലാത്തത് മൂലം നിരവധി പേരാണ് കൊല്ലപ്പെട്ടത്. പല ആശുപത്രികളിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ജര്‍മ്മനി, യുഎസ്എ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായം എത്തിച്ചിരുന്നു. ന്യൂസിലാന്‍റും ഫ്രാന്‍സും പാകിസ്ഥാനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള ആഗോള കമ്പനികളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

TAGS :

Next Story