Quantcast

തമിഴ്നാട്ടിലും ലീഗിന് തിരിച്ചടി; മത്സരിച്ച മൂന്ന് സീറ്റിലും തോല്‍വി

സിറ്റിങ് സീറ്റായ കടയനല്ലൂർ അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളോടാണ് ലീഗിന്റെ സ്ഥാനാർത്ഥികൾ തോൽവിയറിഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2021-05-02 11:39:43.0

Published:

2 May 2021 5:08 PM IST

തമിഴ്നാട്ടിലും ലീഗിന് തിരിച്ചടി; മത്സരിച്ച മൂന്ന് സീറ്റിലും തോല്‍വി
X

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും തിരിച്ചടിയേറ്റ് മുസ്ലിം ലീഗ്. ഡി.എം.കെ മുന്നണിയിൽ മത്സരിച്ച സിറ്റിങ് എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ അടക്കം മൂന്ന് സ്ഥാനാർത്ഥികളും തോറ്റു.

സിറ്റിങ് സീറ്റായ കടയനല്ലൂർ അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികളോടാണ് ലീഗിന്റെ സ്ഥാനാർത്ഥികൾ തോൽവിയറിഞ്ഞത്. സിറ്റിങ് എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സി. കൃഷ്ണമുരളിയോട് പരാജയപ്പെട്ടു. വാണിയമ്പാടി മണ്ഡലത്തിൽ എൻ. മുഹമ്മദ് നയീമിനെ ജി സെന്തിൽകുമാറും ചിദംബരത്ത് എസ്. അബ്ദുറഹ്‌മാനെ കെ.എ പാണ്ഡ്യനും പരാജയപ്പെടുത്തി.

2016-ൽ അഞ്ച് സീറ്റുകളിൽ മത്സരിച്ച ലീഗ് 1194 വോട്ടിനാണ് കടയനല്ലൂരിൽ ജയിച്ചത്. മറ്റു മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെയോട് പരാജയപ്പെട്ടു.

TAGS :

Next Story