Quantcast

ത്രിപുരയിൽ പശുക്കടത്താരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

MediaOne Logo

Web Desk

  • Updated:

    2021-06-20 16:03:24.0

Published:

20 Jun 2021 3:19 PM GMT

ത്രിപുരയിൽ പശുക്കടത്താരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു
X

ത്രിപുരയിൽ പശുക്കടത്താരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ത്രിപുരയിലെ ഖോവായ് ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 യോടെയാണ് സംഭവം. സയീദ് ഹുസൈൻ, ബിലാൽ മിയ, സൈഫുൽ ഇസ്‌ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സെപഹിജാല ജില്ലയിലെ സോനമുറ സ്വദേശികളാണെന്ന് ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു.

ത്രിപുരയിലെ നാമൻജോയ്‌പാറ ഗ്രാമത്തിൽ പുലർച്ചെ അഞ്ചോളം കന്നുകാലികളുമായി എത്തിയ മിനി ട്രക്ക് പിന്തുടർന്ന് തടഞ്ഞ അക്രമകാരികൾ വണ്ടിയിലുണ്ടായവരെ മാരക ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു.വണ്ടിയിലുണ്ടായിരുന്ന സയീദിനെയും ബിലാലിനെയും അക്രമിക്കുന്നതിനിടയിൽ സൈഫുൽ രക്ഷപ്പെടാനായി ഓടിയെങ്കിലും ആൾക്കൂട്ടം ഇദ്ദേഹത്തെയും പിന്തുടർന്ന് മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലും പിന്നീട് അഗർത്തലയിലുള്ള ഗോവിന്ദ് ഭല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story