Quantcast

ആർ.എസ്.എസിന്റെ സന്നദ്ധ സംഘടനക്ക് ധനസഹായം; ട്വിറ്റ൪ സി.ഇ.ഒ ജാക് ഡോ൪സെയുടെ നടപടി വിവാദത്തിൽ

2002ലെ കലാപത്തിൽ ഇരകളായ മുസ്ലിംകളെ സഹായിക്കാൻ സേവ-ഇന്റ൪നാഷണൽ വിമുഖത കാട്ടിയത് ചൂണ്ടിക്കാട്ടി പട്ടേൽ സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു. വംശീയ ഉള്ളടക്കമുള്ള സംഘടനയുടെ ഭാഗമായതിൽ ഖേദിക്കുന്നുവെന്നായിരുന്നു രക്ഷാധികാര പദവി രാജിവെച്ച് അദ്ദേഹം നടത്തിയ പ്രസ്താവന.

MediaOne Logo

പി പി ജസീം

  • Updated:

    2021-05-16 13:10:32.0

Published:

16 May 2021 8:56 AM GMT

ആർ.എസ്.എസിന്റെ സന്നദ്ധ സംഘടനക്ക് ധനസഹായം; ട്വിറ്റ൪ സി.ഇ.ഒ ജാക് ഡോ൪സെയുടെ നടപടി വിവാദത്തിൽ
X

സെന്‍സർ നയങ്ങളുടെ പേരിൽ കേന്ദ്ര സ൪ക്കാറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ആർ.എസ്.എസ് സന്നദ്ധ സംഘടനക്കുള്ള ട്വിറ്ററിന്റെ ധനസഹായം. ആർ.എസ്.എസിന്റെ ദുരിതാശ്വസ സംഘടനയായ ഭാരത് സേവ ഇന്റർനാഷണലിനാണ് ട്വിറ്ററിന്റെ ധനസഹായം. 25 ലക്ഷം ഡോളർ ധനസഹായമാണ് ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസെ പ്രഖ്യാപിച്ചത്.

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സ൪ക്കാറിന്റെ വീഴ്ച പരാമ൪ശിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ഒരാഴ്ച മുമ്പ് കേന്ദ്രം ആവശ്യപ്പെടുകയും നിരവധി പ്രമുഖരുടെ ട്വീറ്റുകൾ ട്വിറ്റ൪ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആർ.എസ്.എസിന്റെ സന്നദ്ധ സംഘടനക്കുള്ള ട്വിറ്റ൪ സി.ഇ.ഒയുടെ ധനസഹായം.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഒരു കോടി ഡോളർ ധനസമാഹരണം നടത്തുമെന്ന് നേരത്തെ സേവാ ഇന്റർനാഷണൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നാലിലൊന്ന് പണവും ട്വിറ്റ൪ നൽകി കഴിഞ്ഞു. ആർ.എസ്.എസിന് വേണ്ടി അന്ത൪ദേശീയ തലത്തിൽ പണം സ്വരൂപിക്കുന്ന ദൗത്യമാണ് സേവാ ഇന്റ൪നാഷണലിന്റേത്. 1989ൽ ആർ.എസ്.എസ് സ്ഥാപിച്ച സേവ-ഭാരതി എന്ന സന്നദ്ധ സംഘടനയുടെ ആഗോള സംഘടനയാണ് സേവ-ഇന്റ൪നാഷണൽ.

ദുരിതാശ്വാസ പ്രവ൪ത്തനത്തിന്റെ മുഖംമൂടിയിൽ ഹിന്ദു സായുധ വിഭാഗമായ ആർ.എസ്.എസിനെ സാമ്പത്തികമായി സഹായിക്കുകയാണ് സേവ-ഇന്റ൪നാഷണൽ ചെയ്യുന്നതെന്ന വിമ൪ശം നേരത്തെ വ്യാപകമായി ഉന്നയിക്കപ്പെട്ടിരുന്നതാണ്. ഇന്ത്യയിൽ ജനിച്ച് പിന്നീട് ബ്രിട്ടീഷ് പൗരനും പാ൪ലമെന്റംഗവുമായി മാറിയ പ്രമുഖ വ്യവസായി ആദം പട്ടേൽ സേവ-ഇന്റ൪നാഷണലുമായി ചേ൪ന്ന് പ്രവ൪ത്തിച്ചിരുന്നു. 2001ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ സേവ-ഇന്റ൪നാഷണലിനെ ധനസമാഹരണത്തിന് സഹായിച്ചത് പട്ടേലായിരുന്നു. സംഘടനയുടെ രക്ഷാധികാരിയുമായി. എന്നാൽ 2002ലെ കലാപത്തിൽ ഇരകളായ മുസ്ലിംകളെ സഹായിക്കാൻ സേവ-ഇന്റ൪നാഷണൽ വിമുഖത കാട്ടിയത് ചൂണ്ടിക്കാട്ടി പട്ടേൽ സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു. വംശീയ ഉള്ളടക്കമുള്ള സംഘടനയുടെ ഭാഗമായതിൽ ഖേദിക്കുന്നുവെന്നായിരുന്നു രക്ഷാധികാര പദവി രാജിവെച്ച് അദ്ദേഹം നടത്തിയ പ്രസ്താവന. കോവിഡ് പ്രതിരോധത്തിനായി സേവ ഇന്റ൪നാഷണൽ ധനസമാഹരണം പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതിനെതിരെ ജാഗ്രത നി൪ദേശവുമായി മുതി൪ന്ന മാധ്യമപ്രവ൪ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഇത് മറികടന്നാണ് കുപ്രസിദ്ധമായ സേവ-ഇന്റ൪നാഷണലിന് ട്വിറ്റ൪ സി.ഇ.ഒയുടെ ധനസഹായം.

സേവ-ഇന്റ൪നാഷണലിന് ധനസഹായം വാഗ്ദാനം ചെയ്ത നടപടിക്കെതിരെ വ്യാപക വിമ൪ശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം ഉയ൪ന്നിരുന്നത്. നിരവധി സന്നദ്ധ സംഘടനകൾ വേറെയുള്ളപ്പോൾ എന്തിനാണ് ഫാസിസ്റ്റ് സംഘടനയായ സേവ-ഇന്റ൪നാഷണലിനെ തെരഞ്ഞെടുത്തതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലുയരുന്ന വിമ൪ശം.


TAGS :

Next Story