Quantcast

മോഹൻ ഭാഗവതിന് ബ്ലൂടിക് തിരികെ നൽകി ട്വിറ്റർ

MediaOne Logo

Web Desk

  • Updated:

    2021-06-05 12:37:22.0

Published:

5 Jun 2021 5:52 PM IST

മോഹൻ ഭാഗവതിന് ബ്ലൂടിക് തിരികെ നൽകി ട്വിറ്റർ
X

നീക്കം ചെയ്ത മണിക്കൂറുകൾക്ക് ശേഷം ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവതിന്റെയും മറ്റു നേതാക്കളുടെയും അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ. ഭാഗവതിന് പുറമെ സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നീ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിരുന്നു.

ട്വിറ്ററിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ് ട്വിറ്ററിന്റേത് എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പ്രതികരിച്ചിരുന്നത്.

TAGS :

Next Story