Quantcast

രോഗികള്‍ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പ​ക​രം അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ന​ൽ​കി ക​ബ​ളി​പ്പി​ച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

MediaOne Logo

ubaid

  • Updated:

    2021-04-29 16:48:28.0

Published:

29 April 2021 4:39 PM GMT

രോഗികള്‍ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പ​ക​രം അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ന​ൽ​കി ക​ബ​ളി​പ്പി​ച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
X

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റെ​ന്ന വ്യാ​ജേ​ന അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം വി​റ്റ് യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച ബ​ന്ധു​വി​നാ​യാ​ണ് ബി​ന്ദാ​പു​ർ സ്വ​ദേ​ശി​നി​യാ​യ ഗീ​ത അ​റോ​റ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ തേ​ടി​യ​ത്. എ​ന്നാ​ൽ ഇ​വ​രെ സ​മീ​പി​ച്ച യു​വാ​ക്ക​ൾ അ​ഗ്നി​ശ​മ​ന സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തട്ടിപ്പ് മനസിലായ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അശുതോഷ് ചൗഹാൻ (19), ആയുഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. 10,000 രൂപ ഈടാക്കിയാണ് തട്ടിപ്പുകാർ സിലിണ്ടർ വിറ്റത്. ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

TAGS :

Next Story