ബലാത്സംഗശ്രമം എതിര്‍ത്ത 12കാരിക്ക് ക്രൂരമര്‍ദ്ദനം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
മൊറാദാബാദ് ജില്ലയിലെ മഝോളാ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരുവരും താമസിക്കുന്നത്

ഉത്തര്‍പ്രദേശില്‍ ബലാത്സംഗശ്രമം ചെറുത്ത 12കാരിക്ക് ക്രൂരമര്‍ദ്ദനം. ബറേലിയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രായവൂര്‍ത്തിയാകാത്ത യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്.
മൊറാദാബാദ് ജില്ലയിലെ മഝോളാ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരുവരും താമസിക്കുന്നത്. യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് യുവാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കുട്ടി കുഴഞ്ഞുവീഴുകയുമായിരുന്നു. ഇതോടെ യുവാവ് ബൈക്കില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ ജനരോക്ഷം ഉയര്‍ന്നു.
പെണ്‍കുട്ടിയെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്നും അധികൃതര്‍ പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുപി ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. വിശേഷ് കുമാർ ഗുപ്ത മൊറാദാബാദ് പോലീസിന് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16

