Quantcast

എല്ലാം നന്നായി പോകുന്നു; പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഫഹദിന്‍റെ ചിത്രം പങ്കുവച്ച് നസ്രിയ

മാര്‍ച്ച് 2ന് മലയന്‍ കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിന് പരിക്കേല്‍ക്കുന്നത്

MediaOne Logo

  • Published:

    9 March 2021 11:03 AM IST

എല്ലാം നന്നായി പോകുന്നു; പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഫഹദിന്‍റെ ചിത്രം പങ്കുവച്ച് നസ്രിയ
X

ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നടന്‍ ഫഹദ് ഫാസിലിന്‍റെ ചിത്രം പങ്കുവച്ച് ഭാര്യയും നടിയുമായ നസ്രിയ. എല്ലാം നന്നായി പോകുന്നുവെന്ന അടിക്കുറിപ്പോടെ വീട്ടിലെ ബെഡ്ഡില്‍ വിശ്രമിക്കുന്ന ഫഹദിന്‍റെ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

ये भी पà¥�ें- നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ സെറ്റിന്‍റെ മുകളില്‍ നിന്നും വീണു പരിക്ക്

മാര്‍ച്ച് 2ന് മലയന്‍ കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫഹദിന് പരിക്കേല്‍ക്കുന്നത്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്‍റെ മുകളിൽ നിന്നാണ് നടന്‍ വീണത്. മൂക്കിന്‍റെ പാലത്തിന് പൊട്ടൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ये भी पà¥�ें- നായകന്‍ ഫഹദ്, നിര്‍മ്മാണം ഫാസില്‍; മലയന്‍ കുഞ്ഞ് വരുന്നു

നവാഗതനായ സജി മോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ മഹേഷ് നാരായണന്‍റെതാണ്. ഫഹദിന്‍റെ പിതാവും സംവിധായകനുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

TAGS :

Next Story