Quantcast

എ.കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കും; എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി

തുടർച്ചായായി മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന ആവശ്യം നേരത്തെ ഉയർന്ന് വന്നിരുന്നു

MediaOne Logo

  • Published:

    7 March 2021 9:36 PM IST

എ.കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കും; എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി
X

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻസിപി സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപമായി. എതിർപ്പുകൾ നിലനിൽക്കേ എലത്തൂരിൽ എകെ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. കുട്ടനാട് തോമസ് കെ തോമസും, കോട്ടക്കലിൽ എൻ.എ മുഹമ്മദ് കുട്ടിയും സ്ഥാനാർഥികളാകും.

എൻസിപി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികക്കാണ് തെരഞ്ഞെടുപ്പ് കമ്മറ്റി അന്തിമരൂപം നൽകിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഐക്യകണ്ഠേന സ്ഥാനാർത്ഥികളെ തീരുമാനിക്കുകയായിരുന്നു.

തുടർച്ചായായി മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന ആവശ്യം നേരത്തെ ഉയർന്ന് വന്നിരുന്നു. എലത്തൂരിൽ എകെ ശശീന്ദ്രന് വീണ്ടും അവസരം തൽകുന്നതിനെ ഒരു വിഭാഗം എതിർക്കുകയും ചെയ്തു. ഇക്കാര്യം ഉയർത്തി സംസ്ഥാന ഭാരവാഹി യോഗത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കലിനെതിരെ പാർട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story