Quantcast

സസ്പെന്‍സിന് അവസാനം; നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കും

നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും

MediaOne Logo

  • Published:

    13 March 2021 5:29 PM IST

സസ്പെന്‍സിന് അവസാനം; നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കും
X

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.

ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് നേരത്തെ ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.

തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഒ രാജ​ഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജ​ഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.

TAGS :

Next Story