Quantcast

മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകന്‍; ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത് വിജയ് ബാബു

ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

MediaOne Logo

  • Updated:

    2021-02-09 09:43:34.0

Published:

9 Feb 2021 3:17 PM IST

മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകന്‍; ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത് വിജയ് ബാബു
X

ഫ്രൈഡെ ഫിലിംഹൗസ് സിനിമാസിന്റെ ബാനറില്‍ മുരളിഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുരളിഗോപിയും വിജയ്ബാബുവും ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ആറുമാസത്തെ മുന്നൊരുക്കങ്ങളാവശ്യമാണെന്നും വിജയ്ബാബു വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകനാണ് സംവിധായകനായ ഷിബു ബഷീര്‍. ലൂസിഫറിന് ശേഷം രതീഷ് അമ്പാട്ട്, അരുൺകുമാർ അരവിന്ദ്, ഷിബു ബഷീർ എന്നിവർക്ക് വേണ്ടി തിരക്കഥയെഴുതുന്ന കാര്യം മുരളി ഗോപി വ്യക്തമാക്കിയിരുന്നു. 'വൺ' എന്ന ചിത്രത്തിൽ മമ്മൂട്ടിയും മുരളി ഗോപിയും വേഷമിടുന്നുണ്ട്. വണ്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

😍

Posted by Vijay Babu on Monday, February 8, 2021
TAGS :

Next Story