Quantcast

ഓഖി ദുരന്തത്തിൽ സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങൾ തിരുത്തി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസൈപാക്യം

പ്രതിഷേധങ്ങൾ ആഘോഷമാക്കുന്ന പ്രവണതയാണ് തീരത്ത് ഉണ്ടായതെന്ന് മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    22 Jun 2018 12:15 PM GMT

ഓഖി ദുരന്തത്തിൽ സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങൾ തിരുത്തി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസൈപാക്യം
X

ഓഖി ദുരന്തത്തിൽ സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങൾ തിരുത്തി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസൈപാക്യം. സർക്കാർ മികച്ച പ്രവർത്തനം നടത്തിയെന്നും, പ്രതിഷേധങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മയെ വേദിയിലിരുത്തി ബിഷപ്പ് പറഞ്ഞു. പ്രതിഷേധങ്ങൾ ആഘോഷമാക്കുന്ന പ്രവണതയാണ് തീരത്ത് ഉണ്ടായതെന്ന് മേഴ്സിക്കുട്ടിയമ്മയും പ്രതികരിച്ചു.

ഓഖി ദുരന്തബധിത സമയത്തെ സർക്കാരിന്‍റെ രക്ഷപ്രവർത്തനത്തെയും, തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ലത്തീൻ സഭ രൂക്ഷമായി വിമർശിച്ചിരുന്നു. വിമർശനങ്ങൾ സഭ അധ്യക്ഷൻ തന്നെ തിരുത്തി. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് നന്ദിയും അറിയിച്ചു.

പ്രതിഷേധങ്ങളെ തുടർന്ന് പലതവണ തീരദേശത്തുനിന്ന് മടങ്ങി പോകേണ്ടി വന്ന സാഹചര്യം ഓർത്തെടുത്തു കൊണ്ടായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മറുപടി. പ്രതിഷേധമെല്ലാം ആഘോഷമാക്കി മാറ്റുന്ന പ്രവണതയായിരുന്നു കണ്ടത്. ഓഖി വലിയ അനുഭവ പാഠമായിരുന്നെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പൂന്തുറയിൽ ലത്തിൻ സഭയുടെ ഓഖി ദുരിതബാധിതർക്കുള്ള തൊഴിൽ സംരംഭത്തിനുള്ള ധനസഹായ വിതരണം മന്ത്രി നിര്‍വഹിഹിച്ചു

TAGS :

Next Story