മലപ്പുറത്തെ 32 വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി ജില്ലാ പഞ്ചായത്ത് വക ബസ്

സ്കൂളുകളിലേക്ക് യാത്ര ചെയ്യാന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ഇടപെടല്‍.

MediaOne Logo

Web Desk

  • Published:

    22 Jun 2018 3:58 PM GMT

മലപ്പുറത്തെ 32 വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി ജില്ലാ പഞ്ചായത്ത് വക ബസ്
X

മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന്‍റെ വക ബസ്സ്.32 ഗേള്‍സ് ഓണ്‍ലി ബസ്സുകളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് കൈമാറിയത്.

സ്കൂളുകളിലേക്ക് യാത്ര ചെയ്യാന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ഇടെപടല്‍.ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വിദ്യാലയങ്ങള്‍ക്ക് ഓരോ ബസ്സുവീതമാണ് കൈമാറിയത്.

മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി ബസ്സുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സക്കീന പുല്‍പാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.52സീറ്റുകളുള്ള ഒരു ബസ്സിന് 18ലക്ഷം രൂപയാണ് വില. 32 ബസ്സുകള്‍ക്കായി അഞ്ചേ മുക്കാല്‍ കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.

TAGS :

Next Story