Quantcast

പ്രവാസി ബിസിനസുകൾ ഒരേ വേദിയിൽ; മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025 ഇന്നും നാളെയും

സൗദിയുടെ വിഷൻ 2030യിലേക്ക് ബിസിനസുകളെയും സംരംഭകങ്ങളെയും ഒരുക്കുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്

MediaOne Logo

Web Desk

  • Published:

    22 Sept 2025 10:57 AM IST

mediaone future summit 2025
X

കോഴിക്കോട്: മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025-ന് നാളെ സൗദിയിൽ തുടക്കം. സംരംഭകർ, നിക്ഷേപകർ, വൻകിട വ്യവസായികൾ, പ്രതിനിധികൾ, വി​ദ​ഗ്ധർ എന്നിവരടക്കം ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ ഒത്തുചേരലിന് ഉച്ചകോടി വേദിയാകും. തിങ്കളാഴ്ച വൈകീട്ട് ദമ്മാം ഖോബാറിൽ ഹോട്ടൽ ​ഗ്രാന്റ് ​ഹയാത്തിലും ചൊവ്വാഴ്ച വൈകീട്ട് റിയാദ് ഹോട്ടൽ വോകോയിലും നടക്കുന്ന ഉച്ചകോടിയിൽ എഐ, ആധുനിക സാങ്കേതിക വിദ്യ അടക്കം സൗദിയിലെ ബിസിനസിലെ പുതിയ ട്രെൻഡുകളും സാധ്യതകളും ചർച്ചയാകും.

സൗദിയുടെ വിഷൻ 2030യിലേക്ക് ബിസിനസുകളെയും സംരംഭകങ്ങളെയും ഒരുക്കുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്. സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പുതിയ മാറ്റങ്ങളും മുന്നേറ്റങ്ങളും അതിനായി വ്യവസായികൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളും ചർച്ച ചെയ്യപ്പെടും.

ബിസിനസിന് മികവിന് പുരസ്കാരം സമ്മാനിക്കും

ഫ്യൂച്ചർ സമ്മിറ്റിന്റെ ഭാ​ഗമായി നടക്കുന്ന ബിസിനസ് അവാർഡിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബിസിനസ്, സംരംഭക വ്യക്തിത്വങ്ങൾക്ക് പുരസ്കാരം വിതരണം ചെയ്യും. എക്സ്പേർട്ടൈസ് സിഇഒ മുഹമ്മദ് ആഷിഫ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങും. പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി പീറ്റർ പോൾ പിട്ടാപ്പിള്ളിൽ എക്സലൻസ് ഇൻ കൺസ്യൂമർ ഡ്യൂറബിൾ ആൻഡ് ഹോം അപ്ലെയ്ൻസ് അവാർഡിന് അർഹനായി.


അറബ് ഡ്രീംസ് മാനേജ്മെന്റ് കൺസൾട്ടന്റ് എംഡി അമീർ മുസ്തഫയും സിഇഒ മുനീർ മുസ്തഫയും എക്സലൻസ് ഇൻ ബിസിനസ് കൺസൾട്ടിങ് അവാർഡുകൾ പങ്കുവെക്കും. ഈ വർഷത്തെ വനിതാ എന്റർപ്രണർക്കുള്ള പുരസ്കാരം അൽബിനിയ ഫൗണ്ടർ ആൻഡ് സിഇഒ സുനിതാ സുരേഷിന് സമ്മാനിക്കും. എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് സെക്ടർ പുരസ്കാരം ഇസി കാർ​ഗോ ചെയർമാൻ ആതിഫ് അബ്ദുള്ളയ്ക്കും എംഡി അഷ്റഫ് കൊപ്പകാരെയ്ക്കും വിതരണം ചെയ്യും. സിവ്‌റ ​ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ മഹ്റൂഫ് പൂളമണ്ണയ്ക്കാണ് ഈ വർഷത്തെ എക്സലൻസ് ഇൻ ഐടി സെക്ടർ അവാർഡ്. എക്സലൻസ് ഇൻ ഫിനാൻഷ്യൽ കൺസൾട്ടിങ് ആൻഡ് അഡ്‌വൈസറി സർവീസസ് പുരസ്കാരം അക്യുറേറ്റ് ​ഗ്ലോബൽ സിഇഒ നൗഷാദ് മുഹമ്മദിനും ഫിൻടെക് മേഖലയിലെ മികവിനുള്ള പുരസ്കാരം എത്തിക് ഫിൻ കോ-ഫൗണ്ടറും സിഇഒയുമായ നദീർ വികെയ്ക്കും സമ്മാനിക്കും. സൗദി മന്ത്രാലയത്തിലെ മേധാവികൾ പുരസ്കാരങ്ങൾ സമ്മാനിക്കും.

ബിസിനസ് വളർത്താൻ സെഷനുകളും

ഇമോഷണൽ സെയിൽസ് കോച്ച് റിയാസ് ഹക്കീം, എഐ രം​ഗത്തെ സാധ്യതകൾ പറഞ്ഞ് ഉമർ അബ്ദുസ്സലാം, സൗദിയിലെ പുത്തൻ സാധ്യതകളും അനുഭവങ്ങളും പങ്കുവെക്കാൻ മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡിറക്ടർ എകെ ഫൈസൽ, ഇംപെക്സ് മേധാവി നുവൈസ് ചേനങ്ങാടൻ, ചെറുകിട ഹോൾസെയിൽ മേഖലയിലെ ട്രന്റുകൾ എന്നിവയെ കുറിച്ച് സംസാരിക്കാൻ കെ. ഷംസുദ്ദീൻ എന്നിവരും ഒത്തുകൂടും. സൗദിയിലെ മുൻനിര ഇന്ത്യൻ കമ്പനിയായ എക്സ്പേർട്ടൈസ് സിഇഒ മുഹമ്മദ് ആഷിഫ്, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ്, എത്തിക്ഫിൻ സിഇഒ വികെ നദീർ, ജാബിർ അബ്ദുൽ വഹാബ് തുടങ്ങിയവരും ഭാ​ഗമാകും. മീഡിയവൺ സിഇഒ മുഷ്താഖ് അഹ്‌മദ്, കോ-ഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ, അർഫാസ് ഇഖ്ബാൽ എന്നിവരും പങ്കെടുക്കും.

പങ്കെടുക്കാൻ https://futuresummit.mediaoneonline.com/ എന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് മുൻക്കൂട്ടി രജിസ്റ്റർ ചെയ്യണം.

TAGS :

Next Story