Quantcast

ഡൽഹി മെട്രോയിൽ ഹോളി ആഘോഷിച്ച് യുവതികളുടെ നൃത്തം; വീഡിയോ വ്യാജമല്ലെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട്

വീഡിയോ സംശയാസ്പദമാണെന്നും ഡീപ് ഫേക്ക് വഴി ഉണ്ടാക്കിയതായിരിക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

MediaOne Logo

Web Desk

  • Published:

    26 March 2024 4:40 PM GMT

ഡൽഹി മെട്രോയിൽ ഹോളി ആഘോഷിച്ച് യുവതികളുടെ നൃത്തം; വീഡിയോ വ്യാജമല്ലെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട്
X

ന്യൂഡൽഹി: ഡൽഹി മെട്രോ റെയിലിൽ ഹോളി ആഘോഷിച്ച് രണ്ട് യുവതികൾ. ബോളിവുഡ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഹോളി നിറങ്ങൾ ഇരുവരും പരസ്പരം തേക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ വീഡിയോയിലെ സ്ത്രീകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. എന്നാൽ വീഡിയോ സംശയാസ്പദമാണെന്നും ഡീപ് ഫേക്ക് വഴി ഉണ്ടാക്കിയതായിരിക്കുമെന്നുമാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാധ്യമങ്ങളോട് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, വിയോൺ, എൻഡിടിവി, ആജ് തക്, ജാഗ്രൻ തുടങ്ങിയ നിരവധി മുഖ്യധാരാ വാർത്താ ഏജൻസികൾ ഡിഎംആർസിയെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് നൽകി. മറ്റു ചിലർ സംഭവം നടന്നത് കൊൽക്കത്ത മെട്രോയിലാണെന്ന് അവകാശപ്പെട്ടു.

എന്നാൽ സംഭവത്തിൽ ഫാക്ട് ചെക്കുമായി ആൾട്ട് ന്യൂസ് റിപ്പോർട്ട് പുറത്തുവിട്ടു. നാഷണൽ ക്യാപ്പിറ്റൽ റീജിയണിൽ പ്രവർത്തിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ തന്നെയാണ് സംഭവം നടന്നതെന്നും ഡിഎംആർസിയുടെ ഔദ്യോഗിക ലോഗോ വിവിധ വീഡിയോകളിൽ കാണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിനാൽ കൊൽക്കത്തയിലല്ല സംഭവം നടന്നതെന്നും വ്യക്തമാക്കി.

വീഡിയോ ഡീപ് ഫേക്ക് വഴി സൃഷ്ടിച്ചതല്ലെന്നും യഥാർഥ വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ സൂചിപ്പിച്ച് ആൾട്ട് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു. വൈറൽ വീഡിയോയിലുള്ള ഒരാളുടെ അക്കൗണ്ടിലും വീഡിയോ പോസ്റ്റ് ചെയ്തതായി ചൂണ്ടിക്കാട്ടി. പ്രീതി മൗര്യ, കെഎം വിനീത എന്നീ ഇൻസ്റ്റഗ്രാം വീഡിയോ ക്രിയേറ്റർമാരാണ് യഥാർഥ വീഡിയോ ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Holi Dance in Delhi Metro by Young Women; Alt News reports that the video is not fake

TAGS :

Next Story