"ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും'' -വി.ഡി.സതീശൻ
പിണറായി വിജയൻെറ മകന് നൽകിയ നോട്ടീസ് സിപിഎമ്മും ഇഡിയും മറച്ചുവെച്ചതെന്തിന് ?

കോഴിക്കോട്: ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഷാഫി പറമ്പില്‍ എം.പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചത് എന്തുകൊണ്ട്? ഇതിനു ശേഷമാണ് എഡിജിപി എം.ആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതും പൂരം കലക്കിയതും. തൃശൂരില്‍ ബിജെപി വിജയിച്ചതും. ഇതെല്ലാം സെറ്റിൽമെൻ്റ് ആയിരുന്നുവെന്ന ഞങ്ങളുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ. ഇതിൻ്റെ യഥാർത്ഥ വസ്തുത പുറത്തുവരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
Adjust Story Font
16

