മീഡിയവൺ ബിസിനസ് കോൺക്ലേവ് 2026; ഏർളി ബേർഡ് ഓഫർ ഇനി 4 ദിവസം കൂടി
ബിസിനസ് നെറ്റ്‌വർക്കിങ് അവസരങ്ങൾ, ബഫെ ലഞ്ച്, എംബിസി ആപ്പ് വഴി സ്മാർട്ട് നെറ്റ്‌വർക്കിങ്, എഐ ചാറ്റ്ബോട്ട് അസിസ്റ്റൻസ്, ഹൈ-ടീ നെറ്റ്‌വർക്കിങ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

കോഴിക്കോട്: കേരളത്തിലെ സംരംഭ-വ്യവസായ സ്ഥാപനങ്ങൾക്ക് കുതിപ്പിലേക്കുള്ള പാതയൊരുക്കാൻ തയ്യാറെടുത്ത് മീഡിയവൺ ബിസിനസ് കോൺക്ലേവ് 2026. കോൺക്ലേവിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ആൾ ആക്സസ് പാസിന്റെ ഏർലി ബേർഡ് ഓഫർ ജനുവരി 17 വരെ നീട്ടി. പങ്കെടുക്കാൻ mbc.mediaoneonline.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
മുൻക്കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാ സെഷനുകളിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. ബിസിനസ് നെറ്റ്‌വർക്കിങ് അവസരങ്ങൾ, ബഫെ ലഞ്ച്, എംബിസി ആപ്പ് വഴി സ്മാർട്ട് നെറ്റ്‌വർക്കിങ്, എഐ ചാറ്റ്ബോട്ട് അസിസ്റ്റൻസ്, ഹൈ-ടീ നെറ്റ്‌വർക്കിങ്, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനിഷ് ഐഎഎസ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങി വ്യവസായ, സ്റ്റാർട്ടപ്പ് മേഖലയുമായി ബന്ധപ്പെട്ട് 40ലധികം പ്രഭാഷകർ കോൺക്ലേവിന്റെ ഭാഗമാകും. വിജയിച്ച എൻട്രപ്രണർമാർ, സിഎക്സ്ഒ, പോളിസിമേക്കർ തുടങ്ങിയവർ അനുഭവങ്ങളും തന്ത്രങ്ങളും പങ്കുവെക്കും.
ഇന്നത്തേക്കും ഭാവിയിലേക്കും വളരാനുള്ള ആശയങ്ങളും വികസിപ്പിക്കാം, എവിടെ ഇൻവെസ്റ്റ് ചെയ്യണം, ഫണ്ട് എങ്ങനെ കണ്ടെത്തണം, എഐ കാലത്തെ സെയിൽസ്, മാർക്കറ്റിങ്, ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും വിദഗ്ധർ കൈകാര്യം ചെയ്യുന്ന സെഷനുകളുമുണ്ടായിരിക്കും.
2026 ഫെബ്രുവരി എട്ടിന് കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് മീഡിയ വൺ ബിസിനസ് കോൺക്ലേവ് നടക്കുക. സംരഭകർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമിക് വിദഗ്ധർ, ബിസിനസ് പ്രൊഫഷണൽസ് തുടങ്ങി 1500-ത്തോളം പേർ കോൺക്ലേവിൽ പങ്കെടുക്കും. സംഗമത്തിൽ ബി2ബി കണക്ടിങ്ങിനും അവസരമുണ്ടാകും.
മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ 15ലധികം സെഷനുകളാണ് നടക്കുക. ബിസിനസ് രംഗത്തെ പ്രമുഖരും അകാദമിക് വിദഗ്ദ്ധരടക്കം 50 ഓളം പേർ കോൺക്ലേവിൽ അതിഥികളായെത്തും. വിവിധ മേഖലകളിലെ ആശയവിനിമയങ്ങൾക്ക് പ്രത്യേക ഡസ്കുകളും പ്രവർത്തിക്കും.ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം കോൺക്ലേവിൽ വിതരണം ചെയും.
Adjust Story Font
16

