Quantcast

മീഡിയവൺ ബിസിനസ് കോൺക്ലേവ് രജിസ്ട്രേഷന് തുടക്കമായി

തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Jan 2026 4:05 PM IST

mediaone business conclave
X

തിരുവനന്തപുരം: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംവാദ സംഗമ വേദിയായ മീഡിയവൺ ബിസിനസ് കോൺക്ലേവിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. മീഡിയ വൺ ബിസിനസ് കോൺക്ലേവിന്റെ അസോസിയേറ്റ് പാർട്ണറാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വ്യാപാരം വാണിജ്യ മേഖലയെ കുറിച്ച് തുറന്ന സംവാദങ്ങൾ ആവശ്യമാണ്. വാണിജ്യ മേഖലയിലെ ഓരോ ഘടകത്തെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണവും കാഴ്ചപ്പാടുകളും ആണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്തായിരുന്നു ചടങ്ങ്.

മീഡിയ വൺ ബിസിനസ് കോൺക്ലേവിനായി തയ്യാറാക്കിയ mbc.mediaoneonline.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. മീഡിയ വൺ ഡയറക്ടർ വയലാർ ഗോപകുമാർ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ യു. ഷൈജു, മീഡിയ സൊലൂഷൻ ചീഫ് മാനേജർ ശ്രീകുമാർ വി, തിരുവനന്തപുരം റീജീയണൽ ചീഫ് സുനിൽ ഐസക് എന്നിവർ പങ്കെടുത്തു.

കോൺക്ലേവിൽ പങ്കാളികളാകുന്നതിന് ആറായിരം രൂപയാണ് രജിസ്ട്രേഷൻ ഫീസ്, ആദ്യം രജിസ്ട്രർ ചെയുന്നവർ 5,100 രൂപ നൽകിയാൽ മതി. രജിസ്ട്രേഷൻ ഫീസിളവ് ജനുവരി പത്തിന് അവസാനിക്കും. ഫെബ്രുവരി എട്ടിന്

കൊച്ചി കായലോരത്ത് ബോൾഗാട്ടി ഗ്രാൻഡ് ഹായത്തിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ സംരഭകർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമിക് വിദഗ്ധർ, ബിസിനസ് പ്രൊഫഷണൽസ് തുടങ്ങി നിരവധി 1500-ത്തോളം പേർ പങ്കെടുക്കും. സംഗമത്തിൽ ബി2ബി കണക്ടിങ്ങിനും അവസരമുണ്ടാകും.

മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ 15ലധികം സെഷനുകളാണ് നടക്കുക. ബിസിനസ് രംഗത്തെ പ്രമുഖരും അകാദമിക് വിദഗ്ദ്ധരടക്കം 50 ഓളം പേർ കോൺക്ലേവിൽ അതിഥികളായെത്തും. വിവിധ മേഖലകളിലെ ആശയവിനിമയങ്ങൾക്ക് പ്രത്യേക ഡസ്കുകളും പ്രവർത്തിക്കും.ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം കോൺക്ലേവിൽ വിതരണം ചെയും.

TAGS :

Next Story