Quantcast

വീടുകളിൽ എ.സി സ്ഥാപിച്ചവരുടെ വാർധക്യകാല പെൻഷൻ അപേക്ഷ തള്ളിയെന്ന് വാർത്ത

61 പേരുടെ വാർധക്യകാല പെൻഷൻ അപേക്ഷയാണ് തള്ളിയത്

MediaOne Logo

Web Desk

  • Published:

    23 Sept 2021 11:24 AM IST

വീടുകളിൽ എ.സി സ്ഥാപിച്ചവരുടെ വാർധക്യകാല പെൻഷൻ അപേക്ഷ തള്ളിയെന്ന് വാർത്ത
X

വീടുകളിൽ എ.സി സ്ഥാപിച്ച 61 പേരുടെ വാർധക്യകാല പെൻഷൻ അപേക്ഷ തള്ളിയെന്ന് വാർത്ത. വീട്ടിൽ എ.സിയുള്ളതിനാൽ പെൻഷൻ അപേക്ഷ വടകര നഗരസഭ നിരസിച്ചെന്നാണ് 'മാധ്യമം' ദിനപത്രം റിപ്പോർട്ട് ചെയ്തത്.

നഗരസഭയിൽ 119 പേരുടെ വാർധക്യകാല പെൻഷനാണ് റവന്യൂ ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തള്ളിയത്.

ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, വീടുകളിൽ താമസമില്ലാത്തവർ, 60 വയസ്സ് പൂർത്തിയാവാത്തവർ, 2000 സ്‌ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, വിവിധ പെൻഷനുകൾ വാങ്ങുന്നവർ എന്നിവരുടേതടക്കമുള്ള അപേക്ഷകളാണ് നിരസിച്ചത്.

TAGS :

Next Story