Quantcast

സംരംഭകത്വത്തിന്റെ ഭാവി മാറും; മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025 സൗദിയിൽ

മലയാളികളുടെ വിശ്വസ്ത വാർത്താ ചാനലായ മീഡിയവൺ നേതൃത്വം നൽകുന്ന മൂന്നാമത്തെ ഫ്യൂച്ചർ സമ്മിറ്റിനാണ് സൗദി വേദിയാകുന്നത്

MediaOne Logo

Web Desk

  • Updated:

    2025-09-16 07:39:19.0

Published:

15 Sept 2025 4:46 PM IST

mediaone future summit 2025
X

കോഴിക്കോട്: സൗദി അറേബ്യയിലെ ബിസിനസുകാരുടെയും നിക്ഷേപകരുടെയും വ്യാപാരികളുടയും ബിസിനസിലേക്ക് കടക്കാനിരിക്കുന്നവരുടയും സം​ഗമവേദിയാൻ ഒരുങ്ങി മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 22ന് ദമ്മാമിലും 23ന് റിയാദിലുമാണ് ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്.

എന്റർപ്രണർമാർ, സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ്, കോർപ്പറേറ്റ് പ്രൊഫഷണലുകൾ, നിക്ഷേപകർ, ബിസിനസ് ലീഡേഴ്സ്, ബിസിനസ് കോച്ചസ് തുടങ്ങി സൗദിയുടെ ബിസിനസ് രം​ഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബിസിനസ് സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും ഒരേ വേദിയിൽ ഒരുമിച്ച് കൂടും. സൗദിയിൽ ബിസിനസുകളുടെ ഭാവി നിർണയിക്കുന്ന ഹബ്ബായി മാറുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് 2025.



മലയാളികളുടെ വിശ്വസ്ത വാർത്താ ചാനലായ മീഡിയവൺ നേതൃത്വം നൽകുന്ന മൂന്നാമത്തെ ഫ്യൂച്ചർ സമ്മിറ്റിനാണ് സൗദി വേദിയാകുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ഫ്യൂച്ചർ സമ്മിറ്റുകളിൽ മുൻ കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശിഷ്ടാതിഥിയാവുകയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. പികെ വാരിയർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കും പുരസ്കാരം സമ്മാനിക്കുകയും ചെയ്തിരുന്നു. ​ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സംരംഭകരും പുരസ്കാരം ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.


ഇത് മൂന്നാമത്തെ എഡിഷൻ


കേരളത്തിൽ മാത്രം സംഘടിപ്പിച്ചിരുന്ന ഉച്ചകോടിയുടെ പുതിയ അധ്യായത്തിനാണ് സൗദിയിലെ ദമ്മാമിലും റിയാദിലും തുടക്കമാകുന്നത്. ഇതുവഴി പ്രവാസി മലയാളി ബിസിനസ് വ്യക്തിത്വങ്ങൾക്ക് അവരുടെ കഠിനാധ്വാനത്തിനുള്ള അം​ഗീകാരവും പുതിയ സാധ്യതകൾ തിരിച്ചറിയാനുള്ള അവസരവും ഒരുക്കുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്.

2016ൽ കിരീടവകാശിയായിരുന്ന മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വിഷൻ 2030 സൗദിയുടെ ബിസിനസിന്റെ അടിസ്ഥാന മേഖലയിൽ പോലും വലിയ മുന്നേറ്റത്തിന് വഴിതെളിച്ചു. ആ വളർച്ചയിൽ മലയാളികളടക്കമുള്ള പ്രവാസി ബിസിനസുകാരെയും ഒപ്പം ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ബിസിനസിന്റെ പുതിയ സാധ്യതകൾ, നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വഴികൾ, ബിസിനസിൽ എഐ അടക്കമുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ ഉപയോ​ഗം, സംരംഭത്തെ പോസിറ്റീവായി വളർത്താൻ വേണ്ട ആത്മവിശ്വാസമുയർത്തൽ തുടങ്ങി ബിസിനസിന്റെ വളർച്ചയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉച്ചകോടിയിൽ ചർച്ചയാവും.

ഭാവിയിലെ വെല്ലുവിളികൾ ഫലവത്തായി നേരിടാൻ നൂതന ആശയങ്ങൾ ചർച്ചയിൽ വിഷയമാകും.

ചെറിയ രീതിയിൽ തുടങ്ങി സൗദിയിൽ ബിസിനസ് വളർത്തിയവർ അനുഭവങ്ങൾ പങ്കുവെക്കുന്നത് സംരംഭകത്തിലേക്കുള്ള തുടക്കകാർക്ക് പ്രചോദനമാകും.


ബിസിനസ് രംഗത്തെ പ്രമുഖർ, എ.ഐ ഉൾപ്പെടെ സാങ്കേതിക മേഖലയിലെ സാധ്യതകൾ പറയുന്ന സെഷനുകൾ, ആത്മവിശ്വാസമുണർത്തുന്ന സെഷനുകൾ എന്നിവയുണ്ടാകും. ഒപ്പം, സൗദിയിൽ നിങ്ങൾക്ക് വളരാൻ സാധ്യത തേടുന്ന പ്രത്യേക നെറ്റ്‍വർക്കിങ് അവസരവും ലഭിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, പുതിയ വിപണന രീതികൾ എന്നിവയും ചർച്ചയുടെ ഭാ​ഗമാകും.

വൈകീട്ട് മുതൽ ആരംഭിക്കുന്ന ഫ്യൂച്ചർ സമ്മിറ്റിന് രജിസ്ട്രേഷനിലൂടെയാണ് പ്രവേശനം. രജിസ്ട്രേഷന് https://futuresummit.mediaoneonline.com/ സന്ദർശിക്കുക. അല്ലെങ്കിൽ ഈ നമ്പറിലും ബന്ധപ്പെടാം : +966557472939




TAGS :

Next Story