Quantcast

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്:'പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം'; കെ.സി വേണുഗോപാൽ

'തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും'

MediaOne Logo

Web Desk

  • Updated:

    2025-04-20 05:59:15.0

Published:

20 April 2025 10:52 AM IST

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്:പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം; കെ.സി വേണുഗോപാൽ
X

ന്യൂഡല്‍ഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽവിജയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് മീഡിയവണിനോട് പറഞ്ഞു.. സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅൻവർ പറഞ്ഞതെന്നും ജോയ് പറഞ്ഞു.

അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടാൻ പോകുന്നില്ലെന്നും വി.എസ് ജോയ് പറഞ്ഞു.

അതേസമയം, സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ച ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്സഭാ സ്പീക്കർ നടപടി എടുക്കണമെന്ന് കെ.സി വേണുഗോപാൽ. 'ജുഡീഷ്യറിക്കെതിരായ തുറന്നുപറച്ചിൽ രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതരഭീഷണിയാണ്. ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക, എന്നിട്ട് തള്ളി പറയുക എന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.ദുബെക്കെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും' കെ സി വേണുഗോപാൽ പറഞ്ഞു.രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രിംകോടതിയാണെന്നായിരുന്നു നിഷികാന്ത് ദുബെയുടെ പരാമർശം. ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും ദുബെ പറഞ്ഞിരുന്നു.

എന്നാല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമർശിച്ച എംപിമാരെ ബിജെപി നേതൃത്വം താക്കീത് ചെയ്തു.നിഷികാന്ത് ദുബെയുടെയും ദിനേശ് ശർമ്മയുടെയും പ്രതികരണം വ്യക്തിപരമാണമെന്നും പാർട്ടിക്ക് യോജിപ്പില്ലെന്നും അധ്യക്ഷൻ ജെ പി നഡ്ഡ വ്യക്തമാക്കിയിരുന്നു.


TAGS :

Next Story