Quantcast

നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരായ പരാതിയിൽ നിന്ന് ഡോ. ടി. പവിത്രൻ പിന്മാറി

രാഷ്ട്രീയ വിവാദമായതിനാൽ പിൻമാറുന്നുവെന്ന് വിശദീകരണം;വിഷയ വിദഗ്ധർക്ക് മേൽ സമ്മർദ്ദമെന്ന് സൂചന

MediaOne Logo

  • Published:

    9 Feb 2021 10:17 AM IST

നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരായ പരാതിയിൽ നിന്ന് ഡോ. ടി. പവിത്രൻ പിന്മാറി
X

കാലടി സർവകലാശാലയില്‍ നിനിത കണിച്ചേരിയുടെ നിയമനത്തില്‍ വിയോജിപ്പറിയിച്ച് വിസിക്ക് കത്തയച്ച വിഷയവിദഗ്ദരിലൊരാളായ ഡോക്ടർ ടി. പവിത്രന്‍ പിന്മാറി. വിഷയവിദഗ്ധരുടെ മാർക്കാണ് റാങ്ക് ലിസ്റ്റിന് പരിഗണിക്കുന്നെന്ന ധാരണയുടെ പുറത്താണ് വിയോജിപ്പറിയിച്ചതെന്ന് വി.സിക്ക് നല്‍കിയ കത്തില്‍ ടി. പവിത്രന്‍ പറയുന്നു. കത്ത് കിട്ടിയെന്ന് വി.സി ധർമരാജ് അടാട്ട് സ്ഥിരീകരിച്ചു. പിന്മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മർദ്ദമെന്ന് സൂചന.

ഇന്‍റർവ്യൂ ബോർഡിലംഗങ്ങളായ മൂന്ന് വിഷയവിദഗ്ധർ വിയോജിപ്പറിയിച്ച് വിസിക്ക് കത്തയച്ചതോടെയാണ് കാലടി സർവകലാശാലയിലെ നിനിതയുടെ നിയമനം വിവാദമാകുന്നത്. ഡോ. കെ. എം ഭരതന്‍, ഡോ. ടി. പവിത്രന്‍, ഡോ. ഉമർ തറമേല്‍ എന്നിവരായിരുന്നൂ ആ മൂന്നുപേർ. ഇതില്‍ ഡോ. ടി. പവിത്രനാണ് വിയോജിപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് വൈസ് ചാന്‍സലർക്ക് കത്തയച്ചത്. രാഷ്ട്രീയ വിവാദത്തിലേക്ക് നിയമന വിവാദം മാറിയതിനാല്‍ പിന്മാറുന്നുവെന്നാണ് കത്തിലുള്ളത്.

ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദം ഡോ. ടി. പവിത്രന്‍‌റെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. അധ്യാപകനായി വിരമിച്ച ശേഷം മലയാള സർവകലാശാലക്ക് കീഴിലെ ശ്രേഷ്ഠ മലയാള കേന്ദ്രത്തില്‍ ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ് ടി. പവിത്രന്‍. അതിനിടെ നിനിതയുടെ നിയമനം സംബന്ധിച്ച് ഗവർണർക്ക് ഉടൻ മറുപടി നൽകുമെന്ന് വി.സി ധർമരാജ് അടാട്ട് അറിയിച്ചു.

TAGS :

Next Story