ജോലിയില്ല; വിശപ്പ് സഹിക്കാനായില്ല' ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാശ്രമം
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇടുക്കി അടിമാലി, മാമല ട്രൈബൽ കോളനിയിലെ 30 വയസുകാരനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്

ഗാന്ധിനഗറിലെ സ്വകാര്യ ടവറിൽ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ താഴെയിറക്കി. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇടുക്കി അടിമാലി, മാമല ട്രൈബൽ കോളനിയിലെ 30 വയസുകാരനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടുകൂടിയാണ് കോട്ടയം മെഡിക്കൽ കോളേജ് കുരിശുപള്ളി ജംഗ്ഷന് സമീപമുള്ള സ്വകാര്യ മൊബൈൽ ടവറിലാണ് കയറിയത്.

ഒരു മണിക്കൂറോളം ടവറിൽ ഇരുന്ന യുവാവിനെ ഇറക്കുവാൻ, ഗാന്ധിനഗർ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോട്ടയത്തുനിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി, യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

വിശപ്പ് സഹിക്കാനാകാതയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞു. ഇദ്ദേഹത്തിന് നേരിയ തോതിൽ മാനസിക അസ്വസ്ഥതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുവാൻ മാർഗ്ഗമില്ലാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് യുവാവ് പറയുന്നത്.
Adjust Story Font
16

