Quantcast

ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല, വിവേചനവുമില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്

ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല

MediaOne Logo

  • Published:

    9 Feb 2021 9:58 AM IST

ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല, വിവേചനവുമില്ല;  വിവാദങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്
X

താര സംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നടിമാര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിവാദത്തോട് പ്രതികരിച്ച് എക്സിക്യുട്ടീവ് അംഗം കൂടിയായ ഹണി റോസ്. ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും ഹണി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ये भी पà¥�ें- പാര്‍വ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയില്‍ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കല്‍ എളുപ്പമല്ലെന്ന് ഹണി റോസ്

‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു മെമ്പേഴ്സ് പറഞ്ഞതാണ്.’ ഹണി റോസ് പറയുന്നു. ഉദ്ഘാടനച്ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആകസ്മികമായി ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും ഹണി റോസ് പറഞ്ഞു.

ये भी पà¥�ें- ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി പുഴയിലേക്ക്; വീഡിയോ

ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

TAGS :

Next Story