പി.രാജീവിനെ വേണ്ട, ചന്ദ്രൻപിള്ളയെ മതി; കളമശ്ശേരിയില്‍ പോസ്റ്ററുകള്‍
വ്യവസായ മേഖലയായ ഏലൂരിലെ പാർട്ടി ഓഫീസിന് എതിർ വശത്തും മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിലും കളമശ്ശേരി പാർട്ടി ഓഫീസ് മുൻ ഭാഗത്തും ചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലുമൊക്കെയാണ് പോസ്റ്റർ

സി.ഐ.ടി.യു നേതാവ് കെ. ചന്ദ്രൻപിള്ളക്ക് അനുകൂലമായി കളമശ്ശേരി മണ്ഡലത്തിൽ പോസ്റ്ററുകൾ. വ്യവസായ മേഖലയായ ഏലൂരിലെ പാർട്ടി ഓഫീസിന് എതിർ വശത്തും മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിലും കളമശ്ശേരി പാർട്ടി ഓഫീസ് മുൻ ഭാഗത്തും ചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലുമൊക്കെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും, തുടർ ഭരണം കേരള ജനതയുടെ സ്വപ്നം. ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി.രാജീവിനെ വേണ്ട ചന്ദ്രൻപിള്ളയെ മതി തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്. കളമശ്ശേരിയിൽ ഇടത് സ്‌ഥാനാർതിയായി ട്രേഡ് യൂണിയൻ നേതാവും മുൻ എം.പിയുമായ ചന്ദ്രൻ പിള്ളയെ പരിഗണിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് പകരം പി.രാജീവിനെ സ്‌ഥാനാർഥിയാക്കാനാണ് ഇപ്പോൾ തീരുമാനം. ഇതാണ് പ്രതിഷേധത്തിന് കാരണം.
Adjust Story Font
16

