ട്വിസ്റ്റില്ല: ബാലുശ്ശേരി പിടിക്കാന്‍ ധര്‍മജന്‍ തന്നെ
മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള അടക്കംപറച്ചിലുകള്‍ക്കിടെയാണ് ധര്‍മ്മജനെ തന്നെ ബാലുശ്ശേരി പിടിക്കാന്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത്.

ബാലുശ്ശേരിയില്‍ ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെ കോണ്‍ഗ്രസിനായി മത്സരിക്കും. മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള അടക്കംപറച്ചിലുകള്‍ക്കിടെയാണ് ധര്‍മ്മജനെ തന്നെ ബാലുശ്ശേരി പിടിക്കാന്‍ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാലുശ്ശേരിയിൽ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തന്നെ ധര്‍മജന്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. മണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും താരം സന്ദര്‍ശിക്കുകയും ചെയ്തു.
ബാലുശ്ശേരിയോട് പ്രത്യേക സ്നേഹമുണ്ടെന്ന് ധര്‍മജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്‍റെ സമര വേദികളിലും ഉദ്ഘാടനകനായി ധര്‍മജന്‍ എത്തി. ധര്‍മജനിലൂടെ ബാലുശ്ശേരി പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം ധര്‍മജന് ബാലുശ്ശേരി സീറ്റ് നല്‍കുന്നതില്‍ ദളിത് കോണ്‍ഗ്രസിന്‍റെ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് ധര്‍മജനെ തന്നെ ബാലുശ്ശേരി ഏല്‍പ്പിച്ചിരിക്കുന്നത്. അതിനിടെ എതിർപ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ലെന്നും ധർമജന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും ധര്‍മജന്‍ പങ്കെടുത്തിരുന്നു. വേദിയില്‍ സംസ്ഥാന സര്‍ക്കാറിനെ കടന്നാക്രമിച്ചുള്ള ധര്‍മജന്റെ പ്രസംഗം വൈറലായിരുന്നു.
അതേസമയം 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇപ്പോള്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍.
Adjust Story Font
16

